മഞ്ഞിൽ കുടുങ്ങിയ വിമാനയാത്രക്കാരെ രക്ഷിച്ച് റഷ്യ
Mail This Article
×
മോസ്കോ ∙ റഷ്യൻ ഉപദ്വീപായ കംഛട്കയിൽ മഞ്ഞു മൂടിയ പ്രദേശത്തു 3 ദിവസം മുൻപു കാണാതായ 3 പേരെയും രക്ഷപ്പെടുത്തിയെന്നു സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മിൽക്കോവയിൽ നിന്നു ഒസോറയിലേക്കു പോയ ചെറുവിമാനത്തിലെ 2 ജീവനക്കാരും ഒരു യാത്രക്കാരനുമാണ് അപകടത്തിൽ പെട്ടത്. ചരക്കുമായി പോയ വിമാനത്തിൽ മഞ്ഞടിഞ്ഞു കൂടിയതിനെ തുടർന്നു വേഗം നഷ്ടപ്പെട്ടതിനാൽ ഒരു പർവതത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. 3 പേരെയും ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
English Summary:
Kamchatka Peninsula rescue: Three people missing after emergency landing of cargo plane due to snow have been rescued by helicopter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.