പോർവിമാനങ്ങളുടെ മുഴക്കത്തിനിടെ ഗാസയിൽ ക്രിസ്മസ് കുർബാന
Mail This Article
×
ജറുസലം ∙ വിശുദ്ധനാട്ടിലെ കത്തോലിക്കാ പള്ളിയുടെ ചുമതലയുള്ള കർദിനാൾ പീർബാറ്റിസ്റ്റ പിസബെല്ലയെ ക്രിസ്മസ് കുർബാന അർപ്പിക്കാനായി ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ അനുവദിച്ചു. ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചർച്ചിൽ ഒട്ടേറെ വിശ്വാസികളും എത്തി. നിറയെ വിളക്കുകളുള്ള ക്രിസ്മസ് ട്രീയും പള്ളിയിൽ ഒരുക്കിയിരുന്നു. ഇസ്രയേൽ പോർവിമാനങ്ങളുടെ കാതടപ്പിക്കുന്ന മുഴക്കങ്ങൾക്കു നടുവിലായിരുന്നു ആരാധന.
ഗാസയിൽ ഇസ്രയേൽ ബോംബിങ്ങിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെ ശനിയാഴ്ചത്തെ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചിരുന്നു. യുദ്ധം മൂലം വത്തിക്കാൻ പ്രതിനിധിക്കു ഗാസയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
English Summary:
Christmas Mass in Gaza: Israel allowed Cardinal Pierbattista Pizzaballa, the head of the Catholic Church in the Holy Land, to enter Gaza to celebrate Christmas Mass.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.