സൂനാമിയുടെ നടുക്കത്തിന് ഇരുപതാണ്ട്; കൊല്ലപ്പെട്ടത് 14 രാജ്യങ്ങളിലെ 2.27 ലക്ഷം പേർ
Mail This Article
∙ 2004 ഡിസംബർ 26ന് ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി ഏഷ്യയുടെ തെക്ക്, തെക്ക്–കിഴക്കൻ പ്രദേശങ്ങളിലുണ്ടാക്കിയത് കനത്ത നാശം. 2.27 ലക്ഷം പേർ 14 രാജ്യങ്ങളിലായി കൊല്ലപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ 30 അടിവരെ ഉയർന്ന കൂറ്റൻ തിരമാലകൾക്കു കാരണമായി. ഇതാണു സൂനാമിയായി തീരങ്ങളിലേക്കു തള്ളിക്കയറിയത്.
-
Also Read
സൂനാമി: സഹായങ്ങൾ അകലെ; തീരാതെ കണ്ണീർ
∙ ഇന്തൊനീഷ്യ (1.65 ലക്ഷം), ശ്രീലങ്ക (35,000), ഇന്ത്യ (10,000) എന്നിവിടങ്ങളിലായിരുന്നു കൂടുതൽ മരണം.
∙ ഇന്ത്യയിൽ കൂടുതൽ പേർ മരിച്ചത് ആൻഡമാൻ നിക്കോബാറിൽ (7,000). കേരളത്തിൽ 171 മരണം. കേരളത്തിലെ 190 തീരദേശഗ്രാമങ്ങൾ നശിച്ചു. 17,381 വീടുകൾ തകർന്നു. 6 ജില്ലകളിലെ 4 ലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്.
∙ കൊല്ലം, ആലപ്പുഴ, എറണാകുളം തീരങ്ങളിലായിരുന്നു നാശനഷ്ടമേറെ. കൊല്ലത്ത് 61 കുട്ടികൾ അടക്കം 130 പേരാണ് മരിച്ചത്. ആലപ്പുഴയിൽ 35, എറണാകുളത്ത് 5 വീതം മരണം. തീരങ്ങളിൽ പലയിടത്തും അരക്കിലോമീറ്റർ മുതൽ 2 കിലോമീറ്റർ വരെ കടൽ കരയിലേക്കു കയറി.
∙ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളിലും സൂനാമി വലിയ നാശമുണ്ടാക്കി. ഇവിടെമാത്രം എണ്ണൂറോളം പേർ മരിച്ചു.