ADVERTISEMENT

അബുദാബി∙ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിലായ 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവർക്ക് പ്രാഥമിക കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഭരണാധികാരിയുടെ അനുമതി കൂടി ലഭിച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. തങ്ങളുടെ പൗരൻമാർക്ക് വധശിക്ഷ നൽകിയതിലുള്ള പ്രതിഷേധം ഇറാൻ ടെഹ്റാനിലെ സൗദി സ്ഥാനപതിയെ വിളിച്ചുവരുത്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അകൽച്ചയിലായിരുന്ന ഇരുരാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞവർഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. 

English Summary:

Death Penalty: Saudi Arabia executes six Iranian nationals for drug smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com