ADVERTISEMENT

ലണ്ടൻ ∙ ഓപ്പൺഎഐ സിഇഒ സാം ആൾട്മാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സഹോദരി ആൻ ആൾ‌ട്മാൻ നിയമനടപടിക്ക്. ബാല്യകാലത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. ആനിനു 3 വയസ്സുള്ളപ്പോഴാണ് ലൈംഗികാതിക്രമങ്ങൾ ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു. സാമിന് അപ്പോൾ 12 വയസ്സായിരുന്നു. യുഎസിലെ മിസോറിയിലുള്ള വീട്ടിൽ 1997 മുതൽ 2006 വരെ ഇതു തുടർന്നെന്നും പറയുന്നു.

75,000 ഡോളർ നഷ്ടപരിഹാരമുൾപ്പെടെ ആവശ്യപ്പെട്ടുള്ളതാണ് കേസ്. മുൻപും ആൻ ആരോപണം ഉന്നയിച്ചിട്ടുള്ളതാണെങ്കിലും നിയമവഴിക്കു  നീങ്ങുന്നത് ആദ്യമാണ്. ആരോപണങ്ങളെല്ലാം കള്ളമാണെന്ന് അമ്മയ്ക്കും സഹോദരന്മാർക്കുമൊപ്പം സംയുക്ത പ്രസ്താവനയിൽ സാം ആൾട്മാൻ പറഞ്ഞു.

English Summary:

Sexual Assault: Sister files case against Sam Altman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com