ADVERTISEMENT

ന്യൂഡൽഹി ∙ ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസെന്നും (എച്ച്എംപിവി) ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്ന പ്രചരണത്തിനിടെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.  

സീസണൽ ഇൻഫ്ലുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി), ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയവ അപകടകാരികളല്ലാത്ത സ്ഥിരം ശൈത്യകാല രോഗങ്ങളാണ്. അപൂർവം ചില കേസുകളിൽ മാത്രമാണ് ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളിലേക്ക് ഇവ എത്തുന്നത്.  എന്നാൽ, ഇത്തവണ അത്തരം അസാധാരണ വ്യാപനം ആഗോളതലത്തിൽ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിൽ എച്ച്എംപിവി വ്യാപകമായി പടരുന്നുവെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നുമുള്ള സമൂഹമാധ്യമ റിപ്പോർട്ടുകളും ലോകാരോഗ്യസംഘടന തള്ളി.  ചൈനയിലെ ആരോഗ്യപ്രവർത്തകരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സംഘടന അറിയിച്ചു.

English Summary:

WHO Reassures Public: The World Health Organization (WHO) clarifies that Human Metapneumovirus (HMPV) is not dangerous.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com