മദേഴ്സ് ഡേ സ്പെഷലാക്കാം! കുട്ടിപ്പട്ടാളത്തിനൊപ്പം തയാറാക്കാം യമ്മി ചോക്കലേറ്റ് ചിപ്സ്
Mail This Article
×
നിങ്ങളുടെ കുട്ടികളെ പാചകത്തിൽ കൂടെ കൂട്ടാറുണ്ടോ? കുട്ടികൾക്കും ആവാം അൽപം പാചകം. സഹവർത്തിത്വത്തിന്റെ പാഠങ്ങൾ കൂടിയാണ് ഇതിലൂടെ നിങ്ങൾ മക്കൾക്ക് പകർന്നുനൽകുന്നത്. ഈ മാതൃദിനത്തിൽ കുട്ടിപ്പട്ടാളത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ചോക്ലേറ്റ് ചിപ്സാണ് സ്പെഷൽ വിഭവം. അമ്മയും മക്കളും ചേർന്ന് ഒരുക്കുന്ന പ്രിയപ്പെട്ട രുചികൾക്കൊപ്പം മാതൃദിനം ആഘോഷിക്കാം.
ചേരുവകൾ
- മൈദ – 2 ¼ കപ്പ്
- ബേക്കിങ് പൗഡർ – ½ ടീസ്പൂൺ
- ബേക്കിങ് സോഡ – ½ ടീസ്പൂൺ
- ഉപ്പ് – ½ ടീസ്പൂൺ
- ഉപ്പില്ലാത്ത ബട്ടർ – 1 കപ്പ്
- പഞ്ചസാര – ½ കപ്പ്
- ബ്രൗൺ ഷുഗർ – ¾ കപ്പ്
- വാനില എസൻസ് – 1 ടീസ്പൂൺ
- മുട്ട – 2
- ചോക്ലേറ്റ് ചിപ്സ് – 1 ½ കപ്പ്
തയാറാക്കുന്ന വിധം
- മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഉപ്പും ചേർത്ത് അരിപ്പയിൽ അരിച്ചെടുക്കുക.
- ബട്ടർ, ബ്രൗൺഷുഗർ, പഞ്ചസാര, വനില എസൻസ് എന്നിവ നല്ല ക്രീമിയാകുന്നതു വരെ ബീറ്റ് ചെയ്യുക.
- ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്തു കൊടുത്ത് നന്നായി അടിച്ചെടുക്കുക. ചോക്ലേറ്റ് ചിപ്സും ചേർത്ത് യോജിപ്പിച്ചെടുക്കുക.
- 175 ഡിഗ്രിയിൽ പ്രീ–ഹീറ്റ് ചെയ്ത അവ്നിൽ 10 മിനിറ്റ് ബേക്ക് ചെയ്താൽ രുചികരമായ ചോക്ലേറ്റ് ചിപ്സ് കുക്കീസ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.