കടൽ കടന്നെത്തി മലയാള നാടിന്റെ ഓണം ഉണ്ണാൻ
Mail This Article
മലയാള നാടിന്റെ ഓണം ആഘോഷിക്കാൻ കടൽ കടന്നെത്തിയിരിക്കുകയാണ് നാലുപേർ, ജർമ്മനിയിൽ നിന്നുള്ള ദമ്പതികളും പോളണ്ടിൽ നിന്നുള്ള അമ്മയും മകളും. കേരളത്തിന്റെ തനതായ ഓണം കണ്ട് അറിഞ്ഞ് പങ്കാളികളാവുകയാണ്. പൂക്കളം, സദ്യവട്ടങ്ങൾ, പാചകം എല്ലാം ഇവർക്ക് കൗതുകമുണർത്തുന്നു. സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിന്റെയും ക്രമവും ചിട്ടകളും മനസിലാക്കി ഓണസദ്യ ഒരുക്കി നിലത്ത് ഇരുന്ന് തൂശനിലയിട്ട് സദ്യയും കഴിച്ചു. വിദേശി സുഹൃത്തുക്കൾക്ക് കേരളത്തനിമ പരിചയപ്പെടുത്തിയത് തൃശൂർ പൂങ്കുന്നം സ്വദേശിയായ നിമിയാണ്.
മൂന്നാർ ടാറ്റ സ്കൂളിലെ ഡയറ്റീഷ്യനാണ്. കേരളത്തിലെ നാലുമണി പലഹാരങ്ങളെക്കുറിച്ച് എഴുതിയ ‘ഫോർ ‘ഒ’ ക്ലോക് ടെംപ്റ്റേഷൻസ് കേരള’ എന്ന പുസ്തകത്തിന് ഗോർമോണ്ട് വേൾഡ് കുക് ബുക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. മൂന്നാറിൽ വിദേശ സഞ്ചാരികൾക്കായി പാചക ക്ലാസുകൾ നടത്തുന്ന നിമി ഫുഡ് ബ്ലോഗറും ഫോട്ടോഗ്രഫറുമാണ്.