കരിക്കിൽ ചുട്ടെടുത്ത ചിക്കൻ, രുചിരഹസ്യവുമായി ഫിറോസ്
Mail This Article
ന്യൂ ഇയർ ആഘോഷമാക്കാൻ ഇളനീർ ചിക്കൻ രുചിയുമായി ഫിറോസ് ചുട്ടിപ്പാറയുടെ ഫുഡ് വ്ളോഗ്. ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ചിക്കനിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചിവെളുത്തുള്ളി ചതച്ചത്, തൈര്, ഉപ്പ്, അൽപം വെജിറ്റബിൾ ഓയിൽ (വെളിച്ചെണ്ണ ഉപയോഗിക്കരുത്) നന്നായി യോജിപ്പിച്ച ശേഷം നാരങ്ങാനീര്, പച്ചമുളക്, ഉള്ളി, മല്ലിയില, പുതിനയില എന്നിവയും ചേർത്ത് ഒന്നരമണിക്കൂർ മസാല പിടിക്കാൻ വയ്ക്കണം.
തയാറാക്കിയ ചിക്കൻ അധികം മൂക്കാത്ത കരിക്കിനുള്ളിൽ നിറച്ച് മൈദ മാവ് കൊണ്ട് വായുകയറാതെ അടച്ച് തീയിൽ ചുട്ടെടുക്കാം. ഒന്നര രണ്ട് മണിക്കൂർ തീയിൽ ചുട്ടെടുക്കുന്നതിലാണ് ഇതിന്റെ രുചിരഹസ്യം. ചുട്ടചിക്കനും പൊറോട്ടയും കൂട്ടി കഴിച്ചാൽ പിന്നൊന്നും പറയാനില്ലെന്നാണ് ഫിറോസും സുഹൃത്തുക്കളും പറയുന്നത്.
English Summary: Healthy Chicken Recipe by Firoz Chuttipara