ADVERTISEMENT

രുചികരമായ നാടൻ താറാവ് മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • താറാവ് ഇറച്ചി – 1 ¼ കിലോ
  • ഇഞ്ചി – 2 കഷണം
  • പച്ചമുളക് – 7 എണ്ണം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂണ്‍
  • കുരുമുളക് – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ഉള്ളി അരിഞ്ഞത് – ½ കിലോ
  • മല്ലിപ്പൊടി – 3 ടേബിൾസ്പൂൺ
  • കശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂൺ
  • ഗരംമസാല പൊടി – 1 ടീസ്പൂൺ
  • വെള്ളം – ½ കപ്പ്
  • വെളിച്ചെണ്ണ – ¼ കപ്പ്
  • വിനാഗിരി – 1 ½ ടേബിള്‍ സ്പൂൺ
  • തേങ്ങാപ്പാൽ
  • രണ്ടാംപാല്‍ – 2 കപ്പ്
  • കട്ടിപ്പാൽ – 1 കപ്പ്

താളിക്കാൻ

  • ചെറിയ ഉള്ളി അരിഞ്ഞത് – 6 എണ്ണം
  • വെളിച്ചെണ്ണ – 1 ½ – 2 ടേബിൾ സ്പൂൺ
  • കറിവേപ്പില
  • കശ്മീരി മുളകു പൊടി – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

താറാവ് ഇറച്ചി വിനാഗിരിയും ഉപ്പും ചേർത്ത് 5 മിനിറ്റ് വയ്ക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കുക.

അരപ്പ് തയാറാക്കാൻ

വലിയ കഷണം ഇഞ്ചിയും ഏഴ് പച്ചമുളകും മുറിച്ചിട്ട് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുഴുവൻ കുരുമുളകും കൂടി അല്പം വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിൽ പേസ്റ്റു പോലെ അരച്ചെടുക്കുക. ഈ അരപ്പ് ഇറച്ചികഷണങ്ങളിലേക്ക് ഇട്ട് കുറച്ചു ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു 5 മിനിട്ട് വയ്ക്കുക. അതിനുശേഷം ഒരു കുക്കറിൽ കുറച്ച് വെള്ളം ചേര്‍ത്ത് പാത്രം കഴുകി ഒഴിക്കുന്ന വെള്ളം മതി. വേവിക്കുക. ആദ്യ വിസിൽ വന്ന ശേഷം തീ അല്പം കുറച്ചു വയ്ക്കുക. മൂന്ന് നാല് വിസിൽ വരെ വേവിക്കുക. ഇനി തൊലി കളഞ്ഞ ചെറിയ ഉള്ളി (അരക്കിലോ ) നീളത്തിൽ അരിഞ്ഞു വയ്ക്കുക. കുറച്ച് ഉള്ളി താളിക്കാൻ വേണ്ടി മാറ്റിവയ്ക്കുക. അതിനുശേഷം മല്ലിപ്പൊടി മൂന്ന് ടേബിൾ സ്പൂൺ, മുളകുപൊടി ഒരുടേബിൾ സ്പൂൺ, ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി എന്നിവ അരകപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കുക. കുതിർന്നിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.( അരച്ചു ചേർക്കുന്നതിനു തുല്യമാണ് ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുന്നത്).


ഇനി അടുപ്പ് കത്തിച്ച് ഉരുളി (ഇന്റാലിയം) വച്ച് അതിലേക്ക് കാൽ കപ്പ് (3 ടേബിൾ സ്പൂൺ) വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളിയും കറിവേപ്പിലയും കൂടി ഇട്ട് വഴറ്റുന്നു. ഉള്ളി ഒരു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അരപ്പ് (മുളക്പൊടി, ഗരംമസാല, മല്ലിപ്പൊടി) ചേർക്കുന്നു. ഇതൊന്നു മൂത്ത ശേഷം വെന്ത ഇറച്ചി (കുക്കറിൽ അരമണിക്കൂറെങ്കിലും വേണം ഇറച്ചി വേകാൻ) യും ചാറും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ ഈ അരപ്പിലേക്ക് ഒന്നര ടേബിൾ സ്പൂൺ വിനാഗിരി ചേർത്തിളക്കുക. ഉപ്പ് നോക്കി വേണമെങ്കിൽ ചേർക്കുക. ഇനി ഇതിലേക്ക് രണ്ടു കപ്പ് രണ്ടാംപാൽ ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കുക. 10 മിനിറ്റ് നേരം ഇടത്തരം തീയിൽ ഇതൊന്നു തിളച്ച് ചാറ് കുറുകി വന്നശേഷം ഒരു കപ്പ് ഒന്നാം പാൽ ചേർക്കുക. ചെറിയ തീയിൽ എണ്ണ തെളിഞ്ഞ് വരുന്നതു വരെ വയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും കൂടി താളിച്ച് തീ ഓഫ് ചെയ്തശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകു പൊടി കൂടി ചേർത്ത് കറിയിലേക്ക് ഒഴിക്കുക. ഈസി താറാവ് മപ്പാസ് റെഡി.

English Summary: How To Make Traditional Duck Mappas ,Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com