ന്യൂഇയർ സ്‌പെഷൽ പുഡ്ഡിങ് രുചിയുമായി ടിനിയും ഭാര്യയും
Mail This Article
നടൻ ടിനി ടോമും ഭാര്യ രൂപയും ചേർന്നുണ്ടാക്കിയ ക്രിസ്മസ് സ്‌പെഷൽ മിഡിൽ ഈസ്റ്റേൺ ഫ്രൈഡ് റൈസ് നിങ്ങൾ പരീക്ഷിച്ചിരുന്നോ? എങ്കിൽ അതിനുശേഷം മധുരം പകരാൻ മറ്റൊരു ഇൻസ്റ്റന്റ് വിഭവവുമായി ടിനിയും രൂപയുമെത്തുകയാണ്. മധുരം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണുകയില്ല. മധുരത്തിനൊപ്പം പോഷകപ്രദമായ പഴങ്ങളും ചേർത്തുള്ള സ്‌പെഷൽ പുഡ്ഡിങ്ങാണ് ഇവിടെ തയാറാക്കുന്നത്.
ചേരുവകൾ
- ബ്രെഡ്-കഷണങ്ങളായി മുറിച്ചത്
- ഫ്രൂട്ട്സ് – മുറിച്ചത്
- കസ്റ്റാർഡ്– ആവശ്യത്തിന്
- കണ്ടൻസ്ഡ് മിൽക്ക് – ആവശ്യത്തിന്
- കാരമൽ സിറപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബട്ടർ വച്ച് ഗ്രീസ് ചെയ്ത ഒരു പാത്രത്തിലേക്ക് കാരമൽ സിറപ്പ് ഇഷ്ടമുള്ള ഡിസൈനിൽ ഒഴിച്ചു കൊടുക്കുന്നു. അതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഫ്രൂട്ട്സ് (ആപ്പിൾ, ബനാനാ, കിവി, നട്സ്, ചെറി) ഇട്ട് ലെവൽ ചെയ്ത് അതിനു മുകളിലായി മധുരത്തിനുവേണ്ടി കുറച്ച് കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ചു കൊടുക്കുന്നു.
ഇതിനു മുകളിലേക്ക് ബ്രെഡ് കഷണങ്ങൾ നിരത്തി വയ്ക്കുന്നു. (ബ്രെഡ് അല്ലെങ്കിൽ കേക്ക് ഉപയോഗിക്കാം) ബ്രെഡ് കുതിരാനായി കസ്റ്റർഡ് സിറപ്പ് ഒഴിച്ചു കൊടുക്കുന്നു(തിളപ്പിച്ച പാലിൽ കസ്റ്റർഡ് പൊടി ഇട്ട് ഉണ്ടാക്കിയത്). ബ്രെഡ് മുഴുവൻ കവർ ചെയ്യുന്ന രീതിയിൽ ഒഴിക്കുക.
ഇത് 6 മണിക്കൂർ തണുക്കാൻ വയ്ക്കുക. ബ്രെഡ്–ഫ്രൂട്ട്സ് കസ്റ്റർഡ് പുഡ്ഡിങ് റെഡി.
English Summary: Special Pudding Recipe