2 മിനിറ്റു കൊണ്ട് പ്രഭാത ഭക്ഷണം തയാറാക്കാം : വീണാസ് കറിവേൾഡ്
Mail This Article
×
വെറും രണ്ട് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന ബോംബേ സാൻവിച്ച് രുചിക്കൂട്ടാണ് വീണാസ് കറിവേൾഡ് പരിചയപ്പെടുത്തുന്നത്. മടിപിടിച്ചിരിക്കുന്ന ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന വിഭവം.
ചേരുവകൾ
- ബ്രഡ് – 2 കഷ്ണം (ആവശ്യത്തിന്)
- പഴം (റോബസ്റ്റ, പാളയംകോടൻ, പൂവൻപഴം ഏതു വേണമെങ്കിലും ഉപയോഗിക്കാം) – ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കാം. മധുരം കുറവാണെങ്കിൽ ഒരു നുള്ള് പഞ്ചസാര അല്ലെങ്കിൽ തേൻ ഇതിലേക്ക് ചേർക്കാം.
തയാറാക്കുന്ന വിധം
ഒരു ബ്രഡ് കഷണത്തിനു മുകളിൽ പഴം മിക്സ് തേച്ചു പിടിപ്പിച്ച് വേറൊരു കഷ്ണം കൊണ്ട് മൂടി കഴിക്കാം.
Note : ബട്ടറിന്റെ രുചി ഇഷ്ടമുള്ളവർക്ക് ബ്രഡിലേക്ക് ആദ്യം ബട്ടർ തേച്ചു പിടിപ്പിക്കാം. അതിനു മുകളിൽ പഴം ഉടച്ചതും.
English Summary: 2 Minute Banana Sandwich Recipe by Veenas Curryworld, Easy Bombay Sandwich
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.