നിമിഷ നേരം കൊണ്ട് രുചിയൂറും മഞ്ഞ ജിലേബി
Mail This Article
നാരങ്ങായുടെ ചെറിയ പുളിപ്പുള്ള, കറുമുറു മഞ്ഞജിലേബി...മധുരം ഇഷ്ടപ്പെടുന്നവർക്ക് രുചികരമായ ജിലേബി നിമിഷനേരം കൊണ്ട് വീട്ടിൽ തയാറാക്കാം.
ചേരുവകൾ
പഞ്ചസാരപ്പാനി തയാറാക്കാൻ
- വെള്ളം – 1 ഗ്ലാസ്
- പഞ്ചസാര – 1 ഗ്ലാസ്
- ഉപ്പ് – 1 നുള്ള്
- ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
പഞ്ചസാരയും വെള്ളവും ഉപ്പും ചേർത്ത് മീഡിയം തീയിൽ ചൂടാക്കുക. ഇതിലേക്ക് നാരങ്ങാ നീര് ചേർത്ത് വാങ്ങിവയ്ക്കാം. ഒറ്റ നൂൽ പരുവം ആകുന്നതിന് മുൻപ് വാങ്ങാം.
- മൈദ – 1/2 ഗ്ലാസ്
- കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
- തൈര് – 1 ടേബിൾ സ്പൂൺ
- ഫുഡ് കളർ – ആവശ്യമെങ്കിൽ
- നാരങ്ങാനീര് – 2 ടീസ്പൂൺ
- വെള്ളം – ആവശ്യത്തിന്
- ബേക്കിങ് പൗഡർ – 1/4 ടീസ്പൂൺ
- ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം നന്നായി യോജിപ്പിക്കുക. വെള്ളം കൂടുതലാകരുത്. നന്നായി യോജിപ്പിച്ച് എടുത്ത ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും ചേർക്കാം.
പൈപിങ് ബാഗിൽ (പകരം സിപ് ലോക്ക് ബാഗിൽ ഉപയോഗിക്കാം) മാവ് നിറക്കാം. ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിലേക്ക് ജിലേബിയുടെ ആകൃതിയിൽ ചുറ്റിച്ച് ഇടാം. നന്നായി മൊരിഞ്ഞ് വരുമ്പോൾ ചെറുചൂടുള്ള പഞ്ചസാര പാനിയിൽ മുക്കി എടുത്ത് പ്ലേറ്റിലേക്ക് മാറ്റാം.
English Summary: Home made crispy Jalebi instantly with this simple recipe