ADVERTISEMENT

ചൊരി മണിലിൽ  ചോളം വിളയിച്ച് കർഷകൻ. ആലപ്പുഴ പാണാവള്ളി പുതിയവീട്ടിൽ പി.എൻ.ഹരിദാസാണ് വയലിൽ കൊണ്ടൽ കൃഷിക്കൊപ്പം  ചോളവും കൊയ്ത‍ത്.

നാലു മാസം മുൻപ് ചോളത്തിന്റെ വിത്തും വയലിൽ വിതച്ചത്. അടുത്തൊരു നഴ്സറിയിൽ നിന്നാണ് വിത്തുകൾ വാങ്ങിയത്. വീട്ടിൽ രണ്ട് പശുക്കൾ ഉള്ളതിനാൽ ഇടയ്ക്ക് അൽപം ചാണകപ്പൊടി വളമായി നൽകുമായിരുന്നു. 

കൊയ്ത്ത് കഴിഞ്ഞ ശേഷമാണ് ഫെബ്രുവരി ആദ്യം ചോളം വിതച്ചത്. ഹരിദാസിന് വർഷങ്ങളോളം ജോലി ഉത്തരേന്ത്യയിലായിരുന്നു. തവിടിൽ നിന്ന് എണ്ണ വേർതിരിക്കുന്ന കമ്പനിയിൽ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായിരുന്നു ജോലി. അവിടെ ഗ്രാമങ്ങിലെ കൃഷി രീതികൾ തുടക്കം മുതൽ ശ്രദ്ധിക്കുമായിരുന്നു. ചോളത്തിന്റെ തണ്ടും മറ്റും അരിഞ്ഞ് കർഷകർ എരുമയ്ക്ക് കൊടുക്കുന്നത് കണ്ടിട്ടുമുണ്ട്. അങ്ങനെയാണ് ചോളക്കൃഷിയോട് കൗതുകം തോന്നിയത്. വിളഞ്ഞാൽ പശുവിന് തീറ്റയായി കൊടുക്കാമെന്നാണ് കരുതിയത്. സുഹൃത്ത് ജി.പി.സുനിൽകുമാറിനൊപ്പം കഴിഞ്ഞ ദിവസമാണ് വിളവെടുത്തത്. എന്നാൽ 3 സെന്റിൽ നിന്നും നല്ല വിളവിന്റെ സന്തോഷത്തിലാണീ കർഷകൻ. 

Corn Masala
ചിത്രം : ഗ്രീഷ്മാ നിഖിൽ

പൊരിച്ച ചോളം തയാറാക്കുന്ന വിധം

ചേരുവകൾ 

  • ചോളം- 2 എണ്ണം
  • കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ 
  • സവാള ചെറുതായി അരിഞ്ഞത് - 1 (ഇടത്തരം) 
  • വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 1/2 ടേബിൾ സ്പൂൺ
  • മല്ലിയില(ചെറുതായി അരിഞ്ഞത് ) - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ചോളം അടർത്തിയെടുത്തു കുറച്ചു വെള്ളത്തിൽ അഞ്ചു മിനിറ്റ് വേവിക്കുക. വെന്ത ചോളം ഒരു തുണിയിൽ നിരത്തി ഈർപ്പം കളയുക. അതിനുശേഷം ഒരു പാത്രത്തിൽ  കോൺഫ്ളോറുമായി യോജിപ്പിച്ച ശേഷം എണ്ണയിൽ വറുത്തു കോരുക. മസാല തയാറാക്കുന്നതിനായി സവാളയും വെളുത്തുള്ളിയും വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്‌ ഇവ ചേർത്തിളക്കി തീ അണയ്ക്കുക. അതിലേക്കു വറുത്ത് വച്ച ചോളവും നാരങ്ങാനീരും മല്ലിയിലയും  ചേർത്തിളക്കി ചൂടോടെ വിളംമ്പാം.

English Summary:  A farmer from Alappuzha has successfully cultivated maize in his farm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com