ഒട്ടും തട്ടികൂട്ട് ഇല്ലാത്ത പാചകം; ഗാർലിക്ക് ബട്ടർ നാനും ചിക്കൻ ടിക്കയും
Mail This Article
തട്ടികൂട്ട് അല്ലാതെ അൽപം കഷ്ടപ്പാടുള്ള പാചകം, ദിയയുടെ സ്റ്റൈലിൽ പറഞ്ഞാൽ ‘ജീവൻ പണയപ്പെടുത്തി’യുള്ളൊരു പാചക വിഡിയോ!... വീട്ടിൽ ഉള്ള എല്ലാവരുടെയും സഹായം ഈ പാചകത്തിനു വേണ്ടി വന്നു എന്നും ദിയ കൃഷ്ണകുമാർ പറയുന്നു.
നാൻ തയാറാക്കാൻ
ചേരുവകൾ
- മൈദ
- ഉപ്പ്
- പഞ്ചസാര
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
- പാൽ
- തൈര്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം നന്നായി യോജിപ്പിച്ച് എടുക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. കൂടി പോകരുത്. ഇത് നന്നായി അടിച്ച് എടുത്ത് ഒരു നനഞ്ഞ തുണി കൊണ്ട് മൂടി മൂന്ന് മണിക്കൂർ വയ്ക്കാം.
മല്ലിയിലയും വെളുത്തുളളിയും അരിഞ്ഞ് വയ്ക്കാം. തയാറാക്കിയ മാവിൽ നിന്നും കുറച്ച് എടുത്ത് ഉരുട്ടി ഗോതമ്പ് പൊടിയിൽ മുക്കിയ ശേഷം പരത്തി എടുക്കാം. ഇതിനു മുകളിലേക്ക് മല്ലിയിലയും വെളുത്തുള്ളിയും നിരത്തി പരത്തി എടുക്കാം. മറു വശത്ത് അൽപം വെള്ളം പുരട്ടി കൊടുക്കണം. പാനിൽ ഒരു വശം ചൂടാക്കി മറുവശം തീയ്ക്ക് മുകളിൽ പിടിച്ച് വേവിച്ച് എടുക്കാം. ഇത് ബട്ടർ പുരട്ടി എടുക്കാം.
ചിക്കൻ ടിക്ക തയാറാക്കാൻ
- ചിക്കൻ (എല്ലില്ലാത്തത്)
- ഉപ്പ്
- തൈര്
- മുളകുപൊടി
- ചിക്കൻ മസാല
- മല്ലിപ്പൊടി
- െപരുംജീരകപ്പൊടി
- ഗരംമസാല
- കുരുമുളക് പൊടി
- മഞ്ഞൾപ്പൊടി
- നാരങ്ങാ നീര്
- ഇഞ്ചി പേസ്റ്റ്
- വെളുത്തുള്ളി പേസ്റ്റ്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചിക്കൻ കഷ്ണങ്ങളിൽ മസാലയ്ക്കുവേണ്ട ചേരുവകളെല്ലാം ചേർത്ത് യോജിപ്പിച്ച് എടുക്കാം. ഇത് മസാല പിടിക്കാൻ രണ്ട് മണിക്കൂർ വയ്ക്കണം.
ചട്ടിയിൽ എണ്ണ ചൂടാക്കി തയാറാക്കിവച്ച ചിക്കൻ കഷ്ണങ്ങൾ വറുത്ത് കോരി എടുക്കാം.
പാനിൽ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റി എടുക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. 4 ചെറിയ തക്കാളി വേവിച്ച് തൊലിപൊളിച്ച് എടുത്തത് മിക്സിയിൽ ഇട്ട് അരച്ചെടുത്തതും ഇതിലേക്ക് ചേർക്കാം.
മുളകുപൊടി, മല്ലിപ്പൊടി, ചിക്കൻമസാല, ജീരകം പൊടിച്ചത്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് എണ്ണതെളിയുന്നത് വരെ വേവിക്കാം. എണ്ണ തെളിഞ്ഞ് കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർക്കാം. ഇത് നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കാം. മേത്തി ലീവ്സും പച്ചമുളകും ഇതിലേക്ക് ചേർക്കാം. വറുത്ത് വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. ഗരംമസാലയും മല്ലിയിലയും മല്ലിയില വിതറി വിളംമ്പാം.
English Summary : Garlic Butter Naan and Chicken Tikka Masala Cooking Video by Diya Krishna