കൊക്കനട്ട് ബർഫി എളുപ്പത്തിൽ തയാറാക്കാം : ലക്ഷ്മി നായർ
Mail This Article
നാളികേരവും കുറച്ച് പഞ്ചസാരയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയാറാക്കാവുന്ന സൂപ്പർ പലഹാരമാണിത്. ഇതിലും എളുപ്പത്തിൽ വേറൊരു പലാഹാരം ഇല്ല.
ആവശ്യമായ ചേരുവകൾ
- പഞ്ചസാര - 3/4 - 1 കപ്പ്
- വെള്ളം - 1/2 കപ്പ്
- നാളികേരം - 2 കപ്പ്
- ഏലക്കായ പൊടിച്ചത് - 1/4 - 1/2 ടീസ്പൂൺ
- പിങ്ക് ഫുഡ് കളർ - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോ
ഒരു പാന്‍ അടുപ്പിൽ ചൂടാകാൻ വയ്ക്കാം. അതിലേക്ക് ഏകദേശം 1/2 കപ്പ് പഞ്ചസാര ഇടുക അതിനുശേഷം വെള്ളം ഒഴിച്ച് ഇവ തിളച്ച് അലിഞ്ഞു വരുന്നതു വരെ ഇളക്കി കൊടുക്കുക.
തിള വന്നു തുടങ്ങുമ്പോൾ തേങ്ങ ചേര്‍ത്തുകൊടുക്കാം. അതിലേക്ക് അൽപം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് നിറത്തിന് ആവശ്യമായിട്ടുള്ള പിങ്ക് ഫുഡ് കളർ ചേർക്കാം. ഇവ ഒന്നു മുറുകി വരുന്ന പരിവമാകും വരെ ചെറുതായി ഇളക്കി കൊടുക്കുക.
ബർഫി തയാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു പരന്ന പാത്രത്തിലേക്ക് അൽപം നെയ്യ് പുരട്ടിയ ശേഷം തയാറാക്കിയ ചേരുവ അതിലേക്ക് മാറ്റി സെറ്റാക്കി വച്ചുകൊടുക്കുക .
ചൂടുപോയി തണുത്ത ശേഷം കൊക്കനട്ട് ബർഫി ചെറിയ കഷങ്ങളാക്കി മുറിച്ച് കഴിക്കാം.