നിമിഷ നേരം കൊണ്ട് ഹെൽത്തി ഓട്സ് ദോശ : വീണാ ജാൻ
Mail This Article
ഓട്സ് ദോശ, വളരെ പെട്ടെന്ന് തയാറാക്കി ചുട്ടെടുക്കാവുന്ന ഹെൽത്തി രുചി പരിചയപ്പെടുത്തുന്നത് വീണാ ജാൻ...
ചേരുവകൾ
- ഓട്സ് പൊടിച്ചത് -3/4 കപ്പ്
- റവ -1/4 കപ്പ്
- അരിപ്പൊടി -1/4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- ഇഞ്ചി -1/4 ടേബിൾസ്പൂൺ
- കശുവണ്ടി പരിപ്പ് - 5 എണ്ണം
- കുരുമുളക് - അൽപം
- കായപ്പൊടി -2 നുള്ള്
- ജീരകപ്പൊടി -1/4 ടേബിൾസ്പൂൺ
- വെള്ളം - 2 1/4 കപ്പ് ( ആവശ്യാനുസരണം)
തയാറാക്കുന്ന വിധം
1. ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, അരിപ്പൊടി , കറിവേപ്പില , പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി , ആവശ്യത്തിന് ഉപ്പ്, ചെറു കഷണങ്ങളാക്കിയ കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക.
2. അൽപസമയത്തിന് ശേഷം അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് ഇളക്കി ദോശ മാവ് പരിവത്തിലേക്ക് മാറ്റാം. വെള്ളം ചേർത്ത ശേഷം മാവ് പത്ത് മിനിറ്റ് നേരം അടച്ചു വയ്ക്കാം . പത്ത് മിനിറ്റിനു ശേഷം ഒരുപാട് കുറുകിയെങ്കിൽ മാത്രം വീണ്ടും അല്‍പം വെള്ളം കൂടി ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഒരുപാട് കട്ടികൂടാതെയിരിക്കാന്‍ ശ്രദ്ധിക്കുക.
3. അടുത്തതായി അടുപ്പിലേക്ക് പാൻ ചൂടാവാൻ വയ്ക്കുക. നന്നായി ചൂടായ പാനിലേക്ക് നന്നായി ഇളക്കിയ ദോശ മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു മാത്രം കൊടുക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം ദോശ മറിച്ചിടാം . ഇതേ രീതിയിൽ തന്നെ എല്ലാ ദോശയും ചുട്ടെടുക്കാവുന്നതാണ്. എളുപ്പത്തിൽ ഓട്സ് ദോശ തയാർ.
English Summary : Instant Healthy Oats Dosa