എളുപ്പത്തിൽ ഒരു അടിപൊളി സാൻവിച്ച് രുചിയുമായി ലക്ഷ്മി നായർ
Mail This Article
വളരെ എളുപ്പത്തിൽ വയറുനിറയ്ക്കുന്ന രുചികരമായ സാൻവിച്ച് രുചി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ആവശ്യമായ ചേരുവകൾ
- കാരറ്റ് - 1 എണ്ണം
- സവാള (വലുത്) - 1/2 മുറി
- തക്കാളി - 1 എണ്ണം
- മല്ലിയില
- ബ്രഡ്
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളക് പൊടി - 1/4 ടേബിൾസ്പൂൺ
- വെണ്ണ - 11/2 ടേബിൾസ്പൂൺ
- ചീസ് (ആവശ്യമെങ്കില്‍) - 1 എണ്ണം
തയാറാക്കുന്ന വിധം
സാൻവിച്ച് തയാറാക്കുന്നതിന് വേണ്ടി എടുത്തു വച്ചിട്ടുള്ള കാരറ്റ് , സവാള, മല്ലിയില , തക്കാളി എന്നിവ ചെറുതായി അരിഞ്ഞ് ഒരു ബൗളിലേക്ക് ഇടുക . തക്കാളി അരിഞ്ഞ ശേഷം കൈകൊണ്ട് ചെറുതായി പിഴിഞ്ഞ് അതിലെ നീര് കളഞ്ഞശേഷം ഇടാൻ ശ്രദ്ധിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അൽപം വെണ്ണ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
അതിനുശേഷം ഒരു ബ്രഡ് എടുത്ത് അതിലേക്ക് യോജിപ്പിച്ചു വച്ചിരിക്കുന്ന ചേരുവ തേച്ചു കൊടുത്തതിനു ശേഷം അടുത്ത ബ്രഡ് എടുത്ത് അതിനു മുകളിലായി മൂടി വെച്ചു കൊടുക്കാം. തയാറാക്കിയ ബ്രഡിന്റെ സൈഡുവശങ്ങള്‍ മുറിച്ചുമാറ്റുക ശേഷം ബ്രഡ് കോണോടുകോൺ മുറിച്ച് പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം.