ADVERTISEMENT

പാചകത്തില്‍ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു വിഭവമാണ് ബട്ടൂര. വിവാഹ റിസപ്ഷനുകളിലും മറ്റും ആവശ്യക്കാരേറെയുള്ള ഈ നോര്‍ത്ത് ഇന്ത്യന്‍ വിഭവം പക്ഷേ വീട്ടില്‍ ഉണ്ടാക്കാന്‍ അറിയുന്നവര്‍ വിരളമാണ്. സ്വാദിഷ്ടമായ ബട്ടൂര നിങ്ങളുടെ വീട്ടില്‍ തന്നെ തയാറാക്കി കുടുംബാംഗങ്ങളുടെ കയ്യടി നേടാന്‍ ഗോള്‍ഡ് വിന്നര്‍ ഹൃദ്യ പാചകത്തിന്റെ പുതിയ എപ്പിസോഡ് കാണാം. കേരളത്തിലെ ആദ്യ വനിതാ ഷെഫായ ലത കുനിയിലാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യ പാചകത്തില്‍ ബട്ടൂരയുടെ മാന്ത്രിക രൂചിക്കൂട്ടുമായി എത്തുന്നത്.  

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്ന, പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള ഒറൈസ റൈസ് ബ്രാന്‍ ഓയിലാണ് ഷെഫ് ലത ബട്ടൂര തയാറാക്കാന്‍ ഉപയോഗിച്ചത്. ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ഇത് മൂലം 15 ശതമാനം കുറച്ച് എണ്ണ മാത്രമേ വലിച്ചെടുക്കപ്പെടുന്നുള്ളൂ. കൊളസ്‌ടോളിനെയും ട്രാന്‍സ് ഫാറ്റിനെയുമൊന്നും ഭയക്കാതെ ആത്മവിശ്വാസത്തോടെ തന്നെ ബട്ടൂരയുടെ രുചി നുണയാന്‍ ഇത് മൂലം സാധിക്കും. പതിവു പോലെ വിനോദവും വിജ്ഞാനവും ഒത്തിണങ്ങുന്നതാണ് ഷെഫ് ലതയുടെ അവതരണം.

ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഷെഫ്, ഔഷധ ഗുണങ്ങള്‍ ഏറെയുള്ള തവിട് നമ്മുടെ പൂര്‍വികര്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പേ ഉപയോഗിച്ചിരുന്നു. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ തവിട് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ചതാണ്. കുട്ടികളുടെ വയര്‍ വേദനയ്ക്കും മറ്റും പണ്ട് തവിടും ശര്‍ക്കരയും കുഴച്ച് കൊടുത്തിരുന്ന പതിവും ഷെഫ് ഓര്‍ത്തെടുക്കുന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടെ പുതു തലമുറ തവിട് ഉപയോഗിക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ക്ക് കണ്ടെത്തിയ ബദലാണ് വിവിധ ഉപയോഗങ്ങളുള്ള ഒറൈസ റൈസ് ബ്രാന്‍ ഓയിലെന്നും ഷെഫ് ലത കൂട്ടിച്ചേര്‍ക്കുന്നു. കാന്‍സര്‍ കോശങ്ങളെ വരെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന റൈസ് ബ്രാന്‍ ഓയില്‍ അത്‌ലറ്റുകളുടെ ഭക്ഷണക്രമത്തില്‍ വരെ ഉള്‍പ്പെടുത്താറുണ്ടെന്നും ഷെഫ് ചൂണ്ടിക്കാട്ടി.  

battura-video

ബട്ടൂര തയാറാക്കാന്‍ 

  • മൈദ- 500 ഗ്രാം
  • തൈര്- 2 ടേബിള്‍ സ്പൂണ്‍
  • റവ-ഒരു ടേബിള്‍ സ്പൂണ്‍
  • ഒറൈസ റൈസ് ബ്രാന്‍ ഓയില്‍- 1 ലിറ്റര്‍
  • പാല്‍- കാല്‍ ലിറ്റര്‍
  • യോഗര്‍ട്ട്-2 ടീസ്പൂണ്‍
  • പഞ്ചസാര-1 ടീസ്പൂണ്‍
  • ഉപ്പ്- പാകത്തിന് 

 

തയാറാക്കുന്ന വിധം

ബട്ടൂര തയാറാക്കാന്‍ രണ്ട് കപ്പ് മൈദ ഒരു സ്പൂണ്‍ വീതം തൈരും റവയും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാലൊഴിച്ച് കുഴച്ചെടുക്കുക. ഇതിലേക്ക് കൊളസ്‌ട്രോള്‍ രഹിത ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ ഒഴിക്കുന്നു. ഈ മിശ്രിതം 20 മിനിറ്റ് വച്ച ശേഷം പാനിലേക്കും ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ പകരുന്നു. വെളിച്ചെണ്ണയേക്കാല്‍ മികച്ച ഈ കൊഴുപ്പ് രഹിത എണ്ണ  ലോകാരോഗ്യ സംഘടന പോലും നിത്യോപയോഗത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളതാണെന്നും ഷെഫ് പറയുന്നു. ആവശ്യമില്ലാത്ത അളവില്‍ ബട്ടൂര എണ്ണ വലിച്ചെടുക്കുന്നില്ല. എണ്ണയിൽ വറുത്തെടുത്ത് രുചികരമായ ബട്ടൂര വിളമ്പാം.

battura-cooking

 

ഒറൈസ റൈസ് ബ്രാന്‍ ഓയിലിന്റെ മറ്റ് ഗുണങ്ങള്‍

സമൂഹം ഇന്ന് നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ചെറുപ്പക്കാരുടെ ഇടയില്‍ പോലും വര്‍ദ്ധിച്ചു വരുന്ന കൊളസ്‌ട്രോള്‍. നമ്മുടെ പാചകരീതി ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. പ്രായം കൂടും തോറും കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണക്രമത്തിലേക്ക് മാറുകയും വേണം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഒറൈസ റൈസ് ബ്രാന്‍ ഓയില്‍ പുറത്തിറക്കിയത്. കാളീശ്വരി റിഫൈനറിയുടെ ഉത്പന്നമായ ഒറൈസ ശുദ്ധീകരിച്ച തവിടെണ്ണയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഗാമ ഒറൈസനോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

കൂടുതല്‍ പാചക ടിപ്പുകള്‍ അറിയാനും രുചിയും വിനോദവും സമ്മേളിക്കുന്ന വീഡിയോകള്‍ കാണുന്നതിനും ഹൃദ്യ പാചകം പരമ്പര സബ്‌സ്‌ക്രൈബ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com