ADVERTISEMENT

ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാം അതിനോട് ചേര്‍ത്തു വയ്ക്കുന്ന പേരാണ് മലബാര്‍ ദം ബിരിയാണി. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ  ഭക്ഷണപ്രിയരുടെ മനസ്സില്‍ കൊതിയുടെ ദം പൊട്ടും. കോഴിക്കോടോ കണ്ണൂരോ ഒന്നും പോകാതെ തന്നെ മലബാര്‍ ദം ബിരിയാണിയുടെ നറുമണം നമ്മുടെ അടുക്കളകളില്‍ പരത്താം. അതിനുള്ള രസക്കൂട്ടുമായാണ് ഗോള്‍ഡ് വിന്നര്‍ ഹൃദ്യപാചകം കുക്കറി ഷോയുടെ പുതിയ എപ്പിസോഡില്‍ ഷെഫ് ലത കുനിയില്‍ എത്തുന്നത്.

വളരെ എളുപ്പത്തില്‍ എങ്ങനെ മലബാര്‍ ദം ബിരിയാണി തയാറാക്കാമെന്ന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷെഫ് ലത പഠിപ്പിക്കുന്നു.  കോഴിക്കോട് പരമ്പരാഗത ശൈലിയില്‍ മലബാര്‍ ബിരിയാണി ഉണ്ടാക്കുന്നത് കൈമ റൈസ് എന്നറിയപ്പെടുന്ന ജീരകശാല റൈസ് ഉപയോഗിച്ചാണ്. കേരളത്തിനകത്തും പുറത്തും വിളയുന്ന ഈ അരി മലബാര്‍ മേഖലയിലാണ് വ്യാപകമായി ഉപയോഗിച്ച് കണ്ടിട്ടുളളത്. ഇതേ അരി ഉപയോഗിച്ചാണ് ഷെഫ് ലതയും മലബാര്‍ ദം ബിരിയാണി ഒരുക്കിയത്.

പലരും  നെയ്യ് ധാരാളം ചേര്‍ത്താണ് ബിരിയാണി തയാറാക്കാറുള്ളത്. എന്നാല്‍ ഇവിടെ ഷെഫ് ലത ഗോള്‍ഡ് വിന്നര്‍ സണ്‍ഫ്‌ളവര്‍ ഓയിലാണ് പാചകത്തിന് തിരഞ്ഞെടുക്കുന്നത്.

മലബാര്‍ ദം ബിരിയാണി തയാറാക്കുന്നതിനുള്ള ചേരുവകള്‍

  • കൈമ റൈസ് -1 കിലോ
  • നെയ്യ്- 1 ടീസ്പൂണ്‍
  • ഗോള്‍ഡ് വിന്നര്‍ സണ്‍ഫ്‌ളവര്‍ ഓയില്‍-100 മില്ലി
  • പച്ച മുളക് - 5 എണ്ണം
  • ഇഞ്ചി- 25 ഗ്രാം
  • വെളുത്തുള്ളി-50 ഗ്രാം
  • തൈര്-100 മില്ലി
  • ഉപ്പ്-പാകത്തിന്
  • തക്കാളി-200 ഗ്രാം
  • സവാള- 50 ഗ്രാം
  • പുതിന ഇല(അരിഞ്ഞത്)-50 ഗ്രാം
  • മല്ലിയില(അരിഞ്ഞത്)-50 ഗ്രാം
  • കറിവേപ്പില- ഏതാനും എണ്ണം
  • ഏലയ്ക്കാ പൊടി- കാല്‍ ടീസ്പൂണ്‍
  • കുരുമുളക്-1 ടീസ്പൂണ്‍
  • മല്ലി പൊടി-1 ടേബിള്‍ സ്പൂണ്‍
  • മഞ്ഞപ്പൊടി-കാല്‍ ടീസ്പൂണ്‍
  • പെരുംജീരക പൊടി-കാല്‍ ടീസ്പൂണ്‍
  • ഗ്രീന്‍ പീസ്-50 ഗ്രാം
  • കാരറ്റ് ക്യൂബ്‌സ്- 100 ഗ്രാം
  • ബീന്‍സ്-100 ഗ്രാം
  • സോയ- 50 ഗ്രാം
  • കശുവണ്ടി-150 ഗ്രാം
  • കിസമിസ്-50 ഗ്രാം
  • ഗരംമസാല പൊടി- 1 ടീസ്പൂണ്‍

 

കറിവേപ്പില മലബാര്‍ ദം ബിരിയാണിയിലെ ഒരു പ്രധാന ചേരുവയാണെന്ന് ഷെഫ് വിശദീകരിക്കുന്നു. മലബാര്‍ ദം ബിരിയാണിയെ കുറിച്ച് ഒരു ചെറു വിവരണത്തോടെയാണ് ഷെഫ് എപ്പിസോഡ് ആരംഭിക്കുന്നത്. ബിരിയാണി യഥാര്‍ത്ഥത്തില്‍ ഒരു പേര്‍ഷ്യന്‍ വിഭവമാണ്. പാകിസ്താനികള്‍  ബിരിയാണ്‍ എന്ന് വിളിക്കുന്ന വിഭവം കേരളത്തിലെത്തിയപ്പോള്‍ ബിരിയാണിയായി മാറിയെന്നും ഷെഫ് പറയുന്നു. ഒരു കാലത്ത് അറബികള്‍ മലബാറിലേക്ക് വിവാഹം കഴിക്കാനായി വരുമായിരുന്നു. ഈ അറബി സാംസ്‌കാരിക വിനിമയത്തിനൊപ്പം കേരളത്തില്‍ വന്നു ചേര്‍ന്ന ഭക്ഷണമാണ് ബിരിയാണിയെന്നും ഷെഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മലബാറുകാര്‍ അവരുടേതായ മാറ്റങ്ങള്‍ വിഭവത്തില്‍ വരുത്തി അതിനെ മലബാര്‍ ദം ബിരിയാണിയാക്കി.  പലയിടത്തും ബസ്മതി അരിയാണ് ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്ന് ഷെഫ് ചൂണ്ടിക്കാട്ടി. ലഖ്‌നോ ബിരിയാണി, ബോംബ ബിരിയാണി, ചെട്ടിനാട് ബിരിയാണി എന്നിങ്ങനെ പല സ്ഥലങ്ങളിലെ ബിരിയാണികളുടെ വൈവിധ്യവും ഷെഫ് ലത വിവരിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മലബാറിന്റെ തനത് രുചിയാണ് മലബാര്‍ ദം ബിരിയാണിക്കെന്നും ഷെഫ് പറഞ്ഞു. വിവിധ ചേരുവകള്‍ ചേരും പടി ചേര്‍ത്ത് എപ്രകാരമാണ് മലബാര്‍ ദം ബിരിയാണി തയാറാക്കേണ്ടതെന്ന് വിഡിയോയിൽ വിശദീകരിക്കുന്നു.

നെയ്ക്ക് പകരം സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ഷെഫ് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം പെട്ടെന്ന് ദഹിക്കാന്‍ ഇത് സഹായിക്കുന്നു. നെയ്യ് ചേര്‍ത്തുള്ള ബിരിയാണി ദഹിക്കാന്‍ ഏറെ നേരം പിടിക്കും. നെയ്യ് ചേര്‍ത്ത ബിരിയാണി ദിവസവും കഴിക്കുന്നത് നല്ല ശീലമല്ലെന്നും ഷെഫ് ലത മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ചേര്‍ത്താല്‍ നിങ്ങളുടെ പ്രിയപ്പെട്ട വിഭവം ആരോഗ്യത്തിന് പ്രശ്‌നമാകുമെന്ന പേടിയില്ലാതെ ദിവസവും കൊതിയോടെ കഴിക്കാം. പണ്ട് കാലത്തിൽ  നിന്നും വ്യത്യസ്തമായി ഒരു മാസം പലതവണ ബിരിയാണി വീട്ടിൽ ഉണ്ടാക്കുന്നവരുണ്ട്. ഗോൾഡ് വിന്നർ  ഹൃദ്യ പാചകത്തിലെ ഡെമോ എളുപ്പത്തിൽ  ആരെയും ബിരിയാണി ഉണ്ടാക്കാൻ സഹായിക്കുമെന്നും ഷെഫ് പറഞ്ഞു. മലബാറിൽ ഉള്ളവർ വെളിച്ചെണ്ണയുടെ അത്ര തന്നെ സൺഫ്ലവർ ഓയിലും ഉപയോഗിക്കാറുണ്ട്. വിറ്റ D3+ അടങ്ങിയ  ഗോൾഡ് വിന്നർ ഓയിൽ കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ ശരീരത്തെ സഹായിക്കുമെന്നും ഷെഫ് ചൂണ്ടിക്കാട്ടി. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന വൈറ്റമിൻ ഡി സാധാരണഗതിയിൽ സൂര്യപ്രകാശത്തിൽ നിന്നാണ് ലഭ്യമാകുന്നത്. ഭക്ഷണ വിഭവങ്ങളിൽ വൈറ്റമിൻ ഡിയുടെ മികച്ച സ്രോതസ്സ് ആണ് ഗോൾഡ് വിന്നർ ഓയിൽ. വൈറ്റമിൻ ഡി3, ഡി2, എ എന്നിവ അടങ്ങിയ ഈ എണ്ണ വേഗൻ വൈറ്റമിൻ ഡി 3 അടങ്ങിയ ഇന്ത്യയിലെ ഏക ഭക്ഷ്യ എണ്ണ കൂടിയാണ്. വൈറ്റമിൻ ഡി യുടെ പ്രകൃതിദത്ത രൂപമാണ് വൈറ്റമിൻ ഡി3. ശക്തമായ എല്ലുകൾക്കും മികച്ച പ്രതിരോധത്തിനും മികച്ച ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം,പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും വൈറ്റമിൻ ഡി സഹായിക്കുന്നു. ട്രാൻസ്ഫാറ്റ് ഇല്ലാത്ത ഗോൾഡ് വിന്നർ സൺഫ്ലവർ ഓയിലിൽ ഒമെഗാ 3, 6, വൈറ്റമിൻ ഇ എന്നിവയും അടങ്ങിയിരിക്കുന്നു.

പാചകത്തിനിടെ അല്പം ചരിത്രവും ഷെഫ് പങ്കുവെക്കുന്നുണ്ട്. മുഗൾ രാജാക്കന്മാരുടെ കാലത്ത് സൈനികർക്കായി ബിരിയാണി ഒരുക്കാറുണ്ടായിരുന്നു എന്ന് ഷെഫ് പറഞ്ഞു. പടനീക്കം നടക്കുമ്പോൾ എളുപ്പത്തിൽ തയാറാക്കി എടുത്തു കൊണ്ട് പോകാം എന്നതിനാലാണ് ഇത്. ഫൈബർ നിറഞ്ഞ നിരവധി പച്ചക്കറികൾ ചേർത്ത് തയാറാക്കുന്ന മലബാർ ദം ബിരിയാണി ആരോഗ്യദായകമായ ഭക്ഷണമാണെന്നും ഷെഫ് കൂട്ടിച്ചേർക്കുന്നു. ഇവയിലെ ചില ചേരുവകൾക്ക് ഔഷധഗുണവുമുണ്ട്. ഈ ചേരുവകൾ സൺഫ്ലവർ ഓയിലുമായി ചേരുമ്പോൾ പുറപ്പെടുവിക്കുന്ന നല്ല അസ്സൽ മണവും ഭക്ഷണത്തിന് രുചിയേറ്റുന്നു. രുചി വർധിപ്പിക്കാൻ സ്‌പൈസസ് എപ്രകാരം ചേർക്കണം എന്നതടക്കം നിരവധി വിവരങ്ങൾ ഷെഫ് ലത വിഡിയോയിൽ പങ്കു വയ്ക്കുന്നു.

ചൂടായ ഫ്രൈയിങ് പാനിൽ ഓയിൽ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക. നന്നായി വഴന്ന ശേഷം തക്കാളി, ബീൻസ്, കാരറ്റ്, ഗ്രീൻപീസ്, സോയ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് മഞ്ഞൾപ്പൊടിയും പച്ചമുളകും ചേർക്കാം. വെന്തതിന് ശേഷം ഗരംമസാലപ്പൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, പെരുംജീരകം പൊടിച്ചത്, കുരുമുളകുപൊടി, കറിവേപ്പില, മിന്റ്ലീഫ്, മല്ലിയില, തൈര് എന്നിവ ചേർത്ത് യോജിപ്പിക്കുക. ദം ചെയ്യാനുള്ള പാത്രത്തിൽ കുറച്ച് ഓയിൽ ഒഴിച്ച ശേഷം മസാല നിരത്തുക വേവിച്ച് വച്ചിരിക്കുന്ന റൈസ് അതിനു മുകളിൽ നിരത്തുക. ഇടവിട്ട് മസാലയും റൈസും നിറച്ച് അടച്ച് വച്ച് ദം ചെയ്തെടുക്കാം. ഓയിലിൽ വറുത്തെടുത്ത സവാള, കശുവണ്ടി, കിസ്മിസ്, കറിവേപ്പില എന്നിവ മുകളിൽ വിതറി വിളമ്പാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com