കൊതിപ്പിക്കും രുചിയിൽ നുറുക്ക് ഗോതമ്പ് പാൽകഞ്ഞിയും തേങ്ങാ ചമ്മന്തിയും
Mail This Article
×
ഗോതമ്പ് കഞ്ഞി തേങ്ങാ ചമ്മന്തിയും കാച്ചിയ പപ്പടവും കൂട്ടി കഴിക്കുന്ന രുചിക്കൂട്ട് ഒരുക്കിയിരിക്കുകയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ.
ആവശ്യമായ ചേരുവകള്‍
- നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) - 1 കപ്പ്
- വെള്ളം - 5 കപ്പ്
- തേങ്ങാപ്പാൽ ( ഇടത്തരം ) - 1 കപ്പ്
- ഉപ്പ് ( ആവശ്യത്തിന് )
ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ
- തേങ്ങ ( ചിരവിയത് ) - 1 1/2 കപ്പ്
- ചെറിയ ഉള്ളി - 3 എണ്ണം
- പുളി ( ചെറിയ കഷ്ണം)
- കാശ്മീരി മുളകുപൊടി - 1 – 11/2 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം - 3 - 4 ടേബിള്‍സ്പൂൺ
- പച്ചമുളക് - 1 എണ്ണം
- കറിവേപ്പില
തയാറാക്കുന്ന വിധം
- ഒരു കപ്പ് നുറുക്ക് ഗോതമ്പ് അളന്നെടുത്ത് കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിലേക്ക് മാറ്റി അഞ്ച് കപ്പ് വെള്ളം ഒഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട ശേഷം പ്രഷർ കുക്കർ അടച്ച്് വച്ച് മീഡിയം തീയിൽ 20 മിനിറ്റ് നേരം വേവിച്ചെടുക്കുക. വെന്ത ശേഷം തയാറായ കഞ്ഞിയിലേക്ക് അധികം കുറുകാത്ത തേങ്ങാപ്പാൽ ചേർത്ത് അഞ്ചു മിനിറ്റ് നേരം പ്രഷർ കുക്കർ തുറന്നു വച്ച് തിളപ്പിച്ചെടുക്കുക. തിളച്ചശേഷം തയാറായ ഗോതമ്പ് കഞ്ഞി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
ചമ്മന്തി തയാറാക്കാം
1 1/2 കപ്പ് തേങ്ങ, അതിലേക്ക് ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച ചെറിയ ഉള്ളി , ഒരു കഷ്ണം പുളി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഒന്നിച്ച് മിക്സിയിൽ ഇട്ട് 4 ടേബിള്‍സ്പൂൺ വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. അരഞ്ഞ് പകുതി പരുവത്തിൽ എത്തുമ്പോൾ മാത്രം പച്ചമുളക് , കറിവേപ്പില എന്നിവ കൂടി ചേർത്ത് കുഴച്ചെടുക്കാൻ പാകത്തില്‍ അരച്ചെടുക്കാം.
English Summary : Wheat Kanji Video by Lekshmi Nair.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.