സുലൈമാനി, ദൈവത്തിന്റെ സ്വന്തം ചായ..!
Mail This Article
പ്രണയവും സ്നേഹവും വാത്സല്യവും ഹൃദയത്തിൽ ലയിക്കുന്ന നാരങ്ങാച്ചായ. മലബാറിന്റെ വിശ്വവിഖ്യാതമായ മുഹബത്ത് നിറഞ്ഞ സുലൈമാനി. ഏലക്ക, ഗ്രാമ്പു, മല്ലി, കറുകപ്പട്ട, ജീരകം, ചുക്ക്, പുതുയനയില, നാരങ്ങാ ചേരുവകൾ കൊണ്ട് വിരിയുന്ന രുചിരസം.
ചേരുവകൾ
- ഏലക്ക - 3 ഗ്രാം
- കറുവാപ്പട്ട- 5 ഗ്രാം
- ഗ്രാമ്പു - 2 ഗ്രാം
- കുരുമുളക് - 5 ഗ്രാം
- മല്ലി - 5 ഗ്രാം
- ജീരകം - 2 ഗ്രാം
- ചുക്ക്- 60 ഗ്രാം
- പുതിനയില - 2 തണ്ട്
- തേയിലപ്പൊടി - 30 ഗ്രാം
- നാരങ്ങാനീര് - 70 മില്ലിലിറ്റർ
- പഞ്ചസാര - 300 ഗ്രാം
- വെള്ളം - 2 1/2 ലിറ്റർ
തയാറാക്കുന്ന വിധം
മസാലകൾ ചതച്ചെടുത്ത് ഒരു പാത്രത്തിൽ വെള്ളമെടുത്തു ചെറിയ ചൂടിൽ തിളപ്പിക്കുക. സുഗന്ധദ്രവ്യങ്ങൾ പതിയെ പതിയെ തിളച്ച് ആവാഹിച്ച് അതിന്റെ നിറവും മണവും ചായയിൽ ലയിച്ചു ചേർന്ന് നിറം മാറി വരുന്ന നേരത്ത് തേയിലപ്പൊടിയും പഞ്ചസാരയും ചേർത്തിളക്കണം. തീ ഓഫാക്കിയ ശേഷം പിഴിഞ്ഞു വച്ച അരി കളഞ്ഞ ചെറു നാരങ്ങാ നീരും കുറച്ച് പുതിനയിലയും ഇട്ട് രണ്ടു മിനിറ്റ് അടച്ചു വയ്ക്കണം. ചുക്കും കുരുമുളകും പുതിനയിലയും ലേശം മധുരം ഉള്ളിലുള്ള നാരങ്ങാ ചായ അരിച്ചതിനു ശേഷം ഒരു ഗ്ലാസ്സിൽ ഒഴിച്ചു ചൂടോടെ കുടിക്കണം. ബിരിയാണി കഴിച്ചതിനു ശേഷം സുലൈമാനി സേവിക്കുന്നത് ഒരു അനുഭൂതിയാണ്.
English Summary : Sulaimani Recipe, Malabar Special.