ചിലങ്ക മണിയുടെ അഴകുള്ള കൂത്താമ്പുള്ളിയിലെ ചിലങ്ക പനിയാരം
Mail This Article
ചിലങ്ക മണിയുടെ രൂപത്തിലുള്ള നാലു മണി പലഹാരമാവാം ചിലങ്ക പനിയാരമായി മാറിയത്. ചെറു പയറും വൻപയറും പൊട്ടു കടലയും പൊടിച്ചത് ശർക്കര പാനിയിൽ ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ച് അരിമാവിൽ മുക്കി പൊരിച്ചെടുക്കും, ഒരു മാസം വരെ കേടു കൂടാതെ ഇരിക്കുന്ന ഇത് ഇളം ചൂടോടെ കഴിച്ചാൽ സംഭവം കിടുക്കും. ചെറു പയറും വൻപയറും നിറം മാറുന്നതു വരെ ചട്ടിയിൽ വറുത്ത ശേഷം പൊട്ടു കടല ചേർത്താണ് പൊടിക്കുന്നത്. പൊടിച്ചതിൽ ശർക്കര പാവ് കാച്ചിയത് ഒഴിച്ച് കുഴച്ച് മയപ്പെടുത്തിയ ശേഷം ചെറു ഉരുളകളായി പിടിക്കും.
ചേരുവകൾ
- ചെറുപയർ – അരക്കപ്പ്
- വൻപയർ – കാൽ കപ്പ്
- പൊട്ടുകടല – കാൽ കപ്പ്
- ശർക്കരപ്പാനി – മാവ് കുഴയ്ക്കാൻ പാകത്തിന്
- അരി, ഉഴുന്ന് മാവ് – ആവശ്യത്തിന്.
- എണ്ണ – പാകത്തിന്
ഉരുളയുടെ നനവ് വലിഞ്ഞ ശേഷമാണ് മാവിൽ മുക്കി എണ്ണയിലേക്ക് ഇടേണ്ടത്. പച്ചരിയും ഉഴുന്നും വേറെ ആട്ടി എടുത്ത ശേഷം കൂട്ടി ചേർത്ത് മാവിലാണ് ഉരുള മുക്കി എണ്ണയിലേക്ക് ഇടേണ്ടത്. ഉരുള പൊട്ടാതെ നോക്കണം പൊട്ടിയാൽ എണ്ണ കറുക്കും , പെട്ടന്ന് കേടാകും. അരിമാവ് മാവ് എണ്ണയിൽ കൂടിച്ചേരാതിരിക്കാൻ ചിലങ്ക മണികളെ അടർത്തി മാറ്റും. നാലഞ്ചു പേരൊക്കെ ചേർന്ന് ഉറക്കം ഇളച്ചിരുന്ന തിരുവാതിരയക്ക് പ്രത്യേകമായി ഉണ്ടാക്കിയിരുന്നു. വിദേശത്തേക്ക് കൊണ്ടു പോകാനും ധാരളം പേർ വീട്ടിലെത്തി വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ബേക്കറി കളിലേക്ക് കൊടുക്കാൻ തികയാറില്ല , ആവശ്യക്കാർ അറിഞ്ഞ് വന്നു വാങ്ങും. കൂത്താമ്പുള്ളി തെരുവിലെ വീട്ടിൽ ഉണ്ടാക്കുന്നതിനാൽ വളരെ നല്ല നിലവാരത്തിലാണിത് ഉണ്ടാക്കുന്നത്.
English Summary : Chilanka Paniyaram, Video.