ADVERTISEMENT

നാടൻ പലഹാരങ്ങളുമായി ഓണത്തെ വരവേൽക്കാം, വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നെയ്യപ്പം രുചിയുമായി ലക്ഷ്മി നായർ.

 

ചേരുവകൾ

  • പഴം (പാളയങ്കോടൻ )     -  1/2 കിലോഗ്രാം
  • ശർക്കര                       -  1 കപ്പ്
  • കരിപ്പെട്ടി                     -  1 കപ്പ്
  • വെള്ളം                        -  1/2 കപ്പ് 
  • അരിപ്പൊടി                   - 3 കപ്പ് ( 1/2 കിലോ )
  • മൈദ                          -  4 ടേബിൾസ്പൂൺ
  • എള്ള്                          -  1 ടേബിൾസ്പൂൺ
  • ഏലക്ക പൊടി              -  1/2 ടേബിൾസ്പൂൺ
  • എണ്ണ                          -  ( വറക്കുന്നതിന്)

 

തയാറാക്കുന്ന വിധം

  • കുഴിവുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ശർക്കരയും കരിപ്പെട്ടിയും തുല്യ അളവിൽ ചെറുതീയിൽ അല്പം വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക.
  • പഴം ചെറുകഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയില്‍ ഇട്ട് കുഴഞ്ഞ പരിവത്തില്‍ അരച്ചെടുക്കുക. 
  • അതിനുശേഷം ഒരു പാത്രത്തിലേക്ക്  3 കപ്പ് (1/2 കിലോഗ്രാം) അരിപ്പൊടി എടുത്തശേഷം അതിലേക്ക് അരച്ചടുത്ത പഴം ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. 
  • അതിലേക്ക് ഉരുക്കിയെടുത്ത ശർക്കര പാനി (ശർക്കര, കരിപ്പെട്ടി മിശ്രിതം) തണുത്ത ശേഷം ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. 
  • അതിനുശേഷം  4 ടേബിൾസ്പൂൺ മൈദ, 1 ടേബിൾസ്പൂൺ എള്ള് , 1/2 ടേബിൾസ്പൂൺ ഏലക്കാപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് 10 മിനിറ്റ് നേരം മാറ്റി വയ്ക്കുക. 
  • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് വറത്തുകോരാൻ ആവശ്യമായ എണ്ണ ഒഴിച്ച ശേഷം ചൂടായി വരുമ്പോൾ തയാറാക്കി വച്ചിട്ടുള്ള മാവ് തവിയില്‍ കോരി ഒഴിച്ചു കൊടുക്കുക. 
  • ഇവ കൃത്യം നടുഭാഗത്ത് തന്നെ ഒഴിച്ചുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എളുപ്പത്തിനായി മറ്റൊരു പാൻ കൂടി അടുപ്പിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറുതീയിൽ  വച്ച് മൂത്തു തുടങ്ങുന്ന ഓരോ നെയ്യപ്പം വീതം ഇതിലേക്ക് മാറ്റാം.
  • ശേഷം തിരിച്ചും മറിച്ചും ഇട്ട്  ഇരുവശവും മൂപ്പിച്ചെടുക്കുക. ഇതേ രീതിയിൽ  തന്നെ രണ്ടു പാനിലായി  ബാക്കിയുള്ള മാവും ഒഴിച്ച് തയാറാക്കി മാറ്റുക. ശേഷം മറ്റൊരു പ്ലേറ്റിലേക്ക് കോരി മാറ്റാം.

 

English Summary : Easy Instant Neyyappam recipe by Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com