സുകുമാരിയമ്മ പഠിപ്പിച്ചു തന്ന ഉപ്പുമാവ് രുചിക്കൂട്ട് : വിഡിയോയുമായി സീമ ജി. നായർ
Mail This Article
മലയാള സിനിമ കണ്ട പ്രതിഭാശാലിയായ നടിമാരിൽ ഒരാളായിരുന്നു സുകുമാരി. സിനിമയുടെ മുന്‍നിരയിലുള്ളവരോടു മാത്രമല്ല പിന്‍നിരയിലുള്ളവരോടും ആദരവോടെ മാത്രമാണ് സുകുമാരിയമ്മ പെരുമാറിയിരുന്നത്. ഒരു കൂട്ടം പലഹാരങ്ങളുമായിട്ടാണ് സിനിമാ ലൊക്കേഷനിൽ അവർ എത്തിയിരുന്നത്... ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും സുകുമാരിയമ്മയിൽ നിന്നും പഠിച്ച സ്പെഷൽ രുചിക്കൂട്ടും പങ്കുവയ്ക്കുകയാണ് സീമ ജി. നായർ പുതിയ വിഡിയോയിൽ.
സ്പെഷൽ ഉപ്പുമാവ് ചേരുവകൾ
- കാരറ്റ്
- സവാള
- പച്ചമുളക്
- കറുവേപ്പില (എല്ലാം അരിഞ്ഞെടുക്കണം)
- റവ – 1 കപ്പ്
- കശുവണ്ടിപരിപ്പ്
- ഉണക്കമുന്തിരി
- നെയ്യ്
- കടുക്
- ഉപ്പ്
- വെള്ളം – 3 കപ്പ്
തയാറാക്കുന്ന വിധം
1. പാനിൽ ഇടത്തരം തീയിൽ 3 സ്പൂൺ നെയ്യ് ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം.
2. ഇതിലേക്ക് മൂന്ന് കപ്പ് ചൂട് വെള്ളം ചേർക്കാം. ആവശ്യത്തിനു ഉപ്പും ചേർക്കാം.
3. ഇതിലേക്ക് റവ ചേർത്ത് കട്ടകെട്ടാതെ യോജിപ്പിക്കണം. ആവശ്യത്തിന് വെന്ത ശേഷം തീ ഓഫ് ചെയ്യാം. ഇതിന് മുകളിലേക്ക് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കാരറ്റ് ചീകിയത് എന്നിവ നിരത്തി അതിനു മുകളിൽ ഒരു സ്പൂൺ നെയ്യും ചേർത്തു അഞ്ച് മിനിറ്റ് അടച്ചു വച്ച ശേഷം ഉപയോഗിക്കാം.
English Summary : Special Uppumavu Cooking Video by Seema G Nair.