കോഫി ഓൺ ദ റോക്സ്, ഈ രുചി മറക്കാൻ പറ്റില്ല വീണ്ടും വീണ്ടും തയാറാക്കും : ലക്ഷ്മി നായർ
Mail This Article
വളരെ എളുപ്പത്തിൽ കുട്ടികൾക്കും വീട്ടിൽ തയാറാക്കാം കോഫി ഓൺ ദ റോക്സ്.
ചേരുവകൾ
- വെള്ളം – 3 കപ്പ്
- പഞ്ചസാര – 3 ടേബിള്‍ സ്പൂൺ
- ഇൻസ്റ്റന്റ് കോഫി പൗഡർ – 2– 3 ടീ സ്പൂൺ
- പാൽ – 1/2 ലിറ്റർ
- മിൽക്ക് മെയ്ഡ് – 1 കപ്പ്
- ഫ്രെഷ് ക്രീം– 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂൺ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തിളച്ച വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ (ബ്ലൂ/നെസ്കഫേ) ചേർക്കുക. ഇനി തീ ഓഫ് ചെയ്യുക. കോഫി തണുത്ത ശേഷം ഒരു ട്രേയിലേക്ക് ഒഴിച്ച് ട്രേ അടച്ച് 5–6 മണിക്കൂർ വരെ ഫ്രീസറിൽ വയ്ക്കുക.
പാൽ മിശ്രിതം തയാറാക്കാൻ
ഒരു പാത്രത്തിലേക്ക് കാച്ചിയ പാൽ (തണുപ്പിച്ചത്) എടുക്കുക. അതിന്റെ കൂടെ ഒരു കപ്പ് മിൽക്ക് മെയ്ഡും അര കപ്പ് ഫ്രഷ് ക്രീമും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം ഈ മിശ്രിതം തണുക്കാനായി പാത്രം അടച്ചു ഫ്രിജിൽ വയ്ക്കുക.
5–6 മണിക്കൂർ കഴിഞ്ഞ് ഐസ് ക്യൂബ് സെറ്റായ ശേഷം തണുക്കാൻ വച്ചിരുന്ന പാൽ കൂടി എടുക്കുക. ഒരു ഗ്ലാസിലേക്ക് ആദ്യം ഐസ്ക്യൂബ്സ് ഇട്ട് അതിനു മുകളിലായി പാൽ മിശ്രിതം ഒഴിച്ചു കൊടുക്കുക. ഈസി കോഫി ഓൺ ദ റോക്സ് റെഡി.
English Summary : Easy Coffee on the rocks by Lekshmi Nair.