ഇത് ചക്കയുടെ കാലം, തേങ്ങ വറുത്തു മൂപ്പിച്ച ചക്ക കൂട്ടാൻ
Mail This Article
ഇത് ചക്കയുടെ കാലം. ചക്കയും ചക്കക്കുരുവും കൊണ്ട് ഉണ്ടാക്കുന്ന നല്ലൊരു വിഭവമാണ് എരിശ്ശേരി. തേങ്ങാ വറുത്തിട്ട് ഉണ്ടാക്കുന്ന ചക്ക കൂട്ടാന് അസാധ്യ രുചിയാണ്.
വൃത്തിയാക്കിയ വരിക്ക ചക്കച്ചുളയും തൊലി കളഞ്ഞ ചക്കക്കുരുവും– 1/2 കിലോ
അരപ്പിന്:
- തേങ്ങാ ചിരകിയത് – 150 ഗ്രാം
- മഞ്ഞൾ പൊടി– 10 ഗ്രാം
- മുളകുപൊടി – 5 ഗ്രാം
- ജീരകം– 10 ഗ്രാം
- വെളുത്തുള്ളി– 4 അല്ലി
- ആവശ്യത്തിനു വെള്ളം ചേർത്ത് അവിയലിന്റെ പരുവത്തിൽ അരയ്ക്കുക.
തേങ്ങാ വറുക്കാൻ:
- തേങ്ങാ ചിരകിയത്– 150 ഗ്രാം
- വെളിച്ചെണ്ണ – 20 മില്ലി
- കടുക്– 5 ഗ്രാം
- വറ്റൽ മുളക്– 2 എണ്ണം
- കറിവേപ്പില– 3 തണ്ട്
തയാറാക്കുന്ന വിധം
അരിഞ്ഞ ചക്കച്ചുളയും കുരുവും ഉപ്പും മഞ്ഞളും ലേശം കുരുമുളകു പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്തു വേവിക്കുക. ചക്ക വെന്തു വരുന്ന സമയം ഒരു ചിരട്ട തവി വച്ച് നന്നായി ഉടച്ചതിനു ശേഷം അരപ്പു ചേർത്ത് വേവിച്ചു വയ്ക്കുക. അതിനോടൊപ്പം തന്നെ ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു വറ്റൽ മുളകിട്ടതിനു ശേഷം ചെറിയ ചൂടിൽ േതങ്ങാ നന്നായി മൂപ്പിച്ചു ചൂടോടു കൂടി ചക്കക്കൂട്ടാനിൽ കറിവേപ്പിലയും ചേർത്തിളക്കുക. ഇതിനോടൊപ്പം കാച്ചിയ മോരും മുളകിട്ടു പറ്റിച്ച മത്തിക്കറിയും കൂടിക്കഴിച്ചാൽ കിട്ടുന്നത് സ്വർഗീയരുചി അനുഭവമാണ്.
ടിപ്സ്: തേങ്ങാ മൂപ്പിക്കുമ്പോൾ ഒരല്‍പം കറുക്കണം.
English Summary : Except the thorny skin, every part of jackfruit is edible.