ADVERTISEMENT

പൊറോട്ടയ്ക്കും ചപ്പാത്തിക്കും കൂടെ കഴിക്കാൻ ഉഗ്രൻ ടേസ്റ്റിലൊരുക്കാം പോർക്ക് ഫ്രൈ.

ചേരുവകൾ  (വേവിക്കുന്നതിന്)

  • പോർക്ക്‌ - 1 കിലോ 
  • പെരുംജീരകം -1 ടീ സ്പൂൺ 
  • ഏലക്ക 4-5 എണ്ണം 
  • കറുവപ്പട്ട - 1ഇഞ്ച് 
  • മല്ലി - 1ടേബിൾ സ്പൂൺ 
  • ചെറിയ ഉള്ളി – 1 കപ്പ് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
  • കോക്കനട്ട് വിനാഗിരി –  20 മില്ലിലിറ്റർ
  • ഉപ്പ്‌ - ആവശ്യത്തിന് 
  • ജാതിക്കാ ഉണങ്ങി പൊടിച്ചത് –  2 ടീ സ്പൂൺ 
  • മുളകുപൊടി - 3  ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ 
  • ഗരംമസാല -4 ടീ സ്പൂൺ 
  • കുരുമുളക് പൊടി - 1/2 സ്പൂൺ 
  • കറിവേപ്പില - 2 തണ്ട് 
  • തക്കാളി – 3 എണ്ണം 

 

ഉലർത്തുന്നതിന്

  • വെളിച്ചെണ്ണ - 5 സ്പൂൺ 
  • കടുക് –  1ടീ സ്പൂൺ 
  • കറിവേപ്പില – 1 തണ്ട് 
  • സവാള - 3 എണ്ണം 
  • വെളുത്തുള്ളി – 3 അല്ലി 
  • ഉരുളക്കിഴങ്ങ് – 2  ( ചെറു കഷ്ണങ്ങളായി മുറിച്ചത് )

 

താളിക്കുന്നതിന്

  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ 
  • പെരുംജീരകം – 1 ടീ സ്പൂൺ 
  • കറിവേപ്പില – 2 തണ്ട്
  • തേങ്ങാക്കൊത്ത്‌ – 1 കപ്പ്‌ 

 

തയാറാക്കുന്ന വിധം വിഡിയോ കാണാം

1) പോർക്ക്‌ നല്ലതുപോലെ കഴുകിയതിനു ശേഷം പ്രഷർ കുക്കറിൽ മീഡിയം തീയിൽ  പെരുംജീരകം, ഏലക്ക, കറുവപ്പട്ട, മല്ലി, ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കോക്കനട്ട് വിനാഗിരി ( ഏതു വിനാഗിരിയും ഉപയോഗിക്കാം), ഉപ്പ്‌ - ആവശ്യത്തിന്, ജാതിക്കാപ്പൊടി , മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, കുരുമുളകു പൊടി, കറിവേപ്പില. തക്കാളി എന്നിവ  4-5 വിസിൽ കൊടുത്ത് വേവിച്ചു എടുക്കുക. 

2) പാൻ ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ചേർക്കുക, 3 അല്ലി വെളുത്തുള്ളി ചേർത്ത് വഴറ്റി, ഒരു ഉരുളക്കിഴങ്ങു ക്യുബായി അരിഞ്ഞതു കൂടെ വഴറ്റിയെടുക്കാം. അതിലേക്കു 2 സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതുപോലെ വഴറ്റുക. 

3) ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പോർക്ക്‌ ഇട്ടുകൊടുത്തതിന് ശേഷം നല്ലതുപോലെ ഇളക്കി 10 മിനിറ്റ് മൂടി വേവിക്കുക.

4) നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ കുക്കർ ഓഫാക്കി കുരുമുളക് പൊടി വിതറി മൂപ്പിച്ച് എടുക്കുക. 

 താളിക്കുന്നതിനായി വെളിച്ചെണ്ണയിൽ അല്പം പെരുംജീരകവും, കറിവേപ്പിലയും തേങ്ങാക്കൊത്തും ചേർത്ത് മൂപ്പിച്ചു ചേർക്കാം.

chef-jomon
ഷെഫ് ജോമോൻ കുരിയാക്കോസ്

 

English Summary : Spicy pork roast could be the star item to impress your guests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com