ADVERTISEMENT

ഓട്സ് രുചിയോടു മടുപ്പു തോന്നത്ത വിധത്തിൽ രുചികരമായി തയാറാക്കാവുന്ന ഓട്സ് പാൻ കേക്ക് രുചിക്കൂട്ടുമായി റിമി ടോമി. ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം നിലനിർത്തി കൊണ്ടു പോകാൻ സഹായിക്കുന്നതാണ്, ഇത് പ്രഭാത ഭക്ഷണത്തിന് ഏറെ ഇഷ്ടപ്പെട്ട രുചിക്കൂട്ടാണെന്നു റിമി വിഡിയോയിൽ പറയുന്നു.

 

ഓട്സ് പാൻ കേക്ക് ചേരുവകൾ

  • ഓട്സ് (പൊടിച്ചത്) – 1/2 കപ്പ്
  • പാൽ (ആൽമണ്ട് മിൽക്ക്)– 3 ടേബിൾ സ്പൂൺ
  • കറുവപ്പട്ട പൊടിച്ചത് – 1/4 ടീസ്പൂൺ
  • റോബസ്റ്റ പഴം – 1 എണ്ണം
  • ഉപ്പ്
  • എണ്ണ
  • മുട്ട – 1 എണ്ണം
  • മേപ്പിൾ സിറപ്പ് / തേൻ (ആവശ്യമെങ്കിൽ) – 1 ടീസ്പൂൺ
  • ഫ്ളാക്സ് സീഡ് പൊടി  (മുട്ടയ്ക്കു പകരം – ആവശ്യമെങ്കിൽ)

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരക്കപ്പ് ഓട്സ് പൊടിച്ചത് എടുത്ത് അതിലേക്ക് റോബസ്റ്റ് പഴം ഒരെണ്ണം ചെറുതായി അരിഞ്ഞിടുക ശേഷം ഇതിലേക്കു കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതും വാനില എസ്സൻസും (ആവശ്യമെങ്കിൽ മാത്രം ചേർക്കുക) ഒരു മുട്ടയും മൂന്ന് ടേബിൾ സ്പൂൺ ആൽമണ്ട് മിൽക്കും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് മിക്സ് ചെയ്യുക. അതിനു ശേഷം സ്റ്റൗ കത്തിച്ച് ഫ്രൈയിങ് പാൻ വച്ച് കുറച്ചു നെയ്യ് പുരട്ടി ചൂടായ ശേഷം മാവൊഴിച്ച് വെന്തു വരുമ്പോൾ തിരിച്ചും മറിച്ചും വേവിച്ച് എടുക്കാം.

 

മുട്ട ഉപയോഗിക്കാത്തവർക്ക് ഫ്ളാക്സ് സീഡ് 5 മിനിറ്റു വെള്ളത്തിൽ കുതിർത്തു മുട്ടയ്ക്കു പകരമായി ഉപയോഗിക്കാം.

 

Content Summary : Healthy oats banana pancakes video by Rimi Tomy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com