കൊതിപ്പിക്കും രുചിയിൽ ക്രീമി ചിക്കൻ വിത്ത് മഷ്റൂംസ്: വിഡിയോ
Mail This Article
വളരെ കുറച്ച് എരിവിൽ നല്ലൊരു ക്രീമി ചിക്കൻ തയാറാക്കിയാലോ? ബട്ടറിൽ മൊരിച്ച് എടുത്ത ചിക്കന്റെ കഷ്ണം, ക്രീമിൽ തയാറാക്കുന്ന മഷ്റൂം കൂട്ടിലേക്കു ചേർത്താണ് പാചകം. കുട്ടികൾ വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കുന്ന രുചി.
ചേരുവകൾ
- ചിക്കൻ ബ്രസ്റ്റ് – 1
- ചില്ലി ഫ്ലെയ്ക്ക്സ് – 1 ടീസ്പൂൺ
- വെളുത്തുള്ളി – 1 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – 1 ടീസ്പൂൺ
- വെണ്ണ – വറുക്കാൻ ആവശ്യത്തിന്
- സവാള – 1
- വെളുത്തുള്ളി – 1/2 ടീസ്പൂൺ
- കൂൺ – 40 ഗ്രാം
- മൈദ – 1 ടീസ്പൂൺ
- ഫ്രെഷ് ക്രീം – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ വരഞ്ഞ് അതില്‍ ഫ്രെഷ് മല്ലി, ചില്ലി ഫ്ലെയ്ക്സ്, വെളുത്തുള്ളി, ഉപ്പ്, കുരുമുളക്, ഓയില്‍ എന്നിവ പുരട്ടി അരമണിക്കൂർ ഫ്രിജിൽ വയ്ക്കുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ബട്ടറിൽ പാൻ ഫ്രൈ ചെയ്തെടുക്കുക. ശേഷം ആ ബട്ടറിൽ തന്നെ കുറച്ച് വെളുത്തുള്ളിയും സവാളയും അരിഞ്ഞതും കുറച്ച് മൈദയും കുറച്ച് വെള്ളവും ചേർത്തു യോജിപ്പിച്ചു മഷ്റൂം, വേവിച്ച ചിക്കൻ, ഫ്രെഷ്ക്രീം, മല്ലിയില എന്നിവ ചേർത്തു യോജിപ്പിച്ച് എടുക്കാം.
Content Summary : Enjoy your meal with Creamy Chicken with Mushroom.