പോഷകത്തിൽ മാത്രമല്ല രുചിയിലും വേറിട്ടു നിൽക്കും പാലക്കാടൻ അവിയൽ
Mail This Article
അറിഞ്ഞു കഴിക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത്? സദ്യയ്ക്ക് മാത്രമല്ല വീട്ടിലെ ഉൗണിനും വേണ്ടേ പോഷകസമൃദ്ധമായ അവിയൽ (Avial). ഞായറാഴ്ചത്തെ ഊണിന് ഇത്തവണ തയാറാക്കാം പാലക്കാടൻ അവിയൽ.
ചേരുവകൾ
കാരറ്റ് – 2 എണ്ണം
കുമ്പളങ്ങ (എളവൻ) - 250 ഗ്രാം
മുരിങ്ങയ്ക്ക – 2 എണ്ണം
വള്ളിപ്പയർ – 200 ഗ്രാം
അമരയ്ക്ക – 5 എണ്ണം
പച്ചമുളക് – 5 എണ്ണം
വെളിച്ചെണ്ണ – 100 മില്ലി
ജീരകം – 1 ടീസ്പൂൺ
തൈര് – 50 മില്ലി
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിഞ്ഞ പച്ചക്കറി ആവശ്യത്തിന് വെള്ളവും ഉപ്പും പച്ചമുളകും കറിവേപ്പിലയും ചേർത്ത് അടച്ചു വച്ച് ചെറുതീയിൽ വേവിക്കുക. മുക്കാൽ വേവ് ആയതിനു ശേഷം, അതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് എന്നിവ ചതച്ചു ചേർക്കുക. ശേഷം 50 മില്ലി തൈര് ചേർത്ത് യോജിപ്പിച്ചതിനുശേഷം തീ അണയ്ക്കുക. പച്ച െവളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർക്കുക.
മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ
Content Summary : Palakkadan Avial Recipe by Chef Suresh Pillai