വീക്കെൻഡിനു വേണ്ടേ താറാവു കറിയുടെ വ്യത്യസ്ത രുചിക്കൂട്ട്?
Mail This Article
ചൂട് അപ്പവും തേങ്ങാപ്പാലിൽ കുറുകിയ താറാവു കറിയുമുണ്ടെങ്കിൽ പ്രാതൽ കുശാലായി. ചിക്കൻ, ബീഫ്, മട്ടൻ... കറികൾക്കും വേണ്ടേയൊരു ബ്രേക്ക്. വിശേഷ ദിവസങ്ങളിൽ മാത്രമല്ല വീക്കെൻഡിലും പരീക്ഷിക്കാം താറാവു കറിയുടെ (Duck Pal Curry) ഈ വ്യത്യസ്ത രുചിക്കൂട്ട്.
താറാവ് പാൽ കറി
1. താറാവ് – 250 ഗ്രാം
2. സവാള – മൂന്നെണ്ണം
3. ഇഞ്ചി – ഒരു കഷണം
4. വെളുത്തുള്ളി – ആറ് അല്ലി
5. പച്ചമുളക് – 5 എണ്ണം
6. തക്കാളി – മൂന്നെണ്ണം
7. മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ
8. മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
9. മുളക്പൊടി – രണ്ട് ടീസ്പൂൺ
10. ഗരംമസാല– ഒരു ടീസ്പൂൺ
11. പെരുംജീരകംപൊടി – രണ്ട് ടീസ്പൂൺ
12. രണ്ടാം തേങ്ങാപ്പാൽ (രണ്ടു തേങ്ങയുടെ)
13. ഒന്നാം തേങ്ങാപ്പാൽ
14. ചെറിയുള്ളി, കറിവേപ്പില, ഉണക്കമുളക് – കടുക് വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
താറാവ് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് മേൽപറഞ്ഞ 1 മുതൽ 5 വരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനു ശേഷം തക്കാളിയിട്ട് നന്നായി വഴറ്റി 7 മുതൽ 11 വരെ ഉള്ള മസാല പൊടി ചേർക്കുക. അതിനു ശേഷം താറാവ് ഇട്ടു രണ്ടാം പാലിൽ നന്നായി േവവിക്കുക. റെഡി ആയി കഴിഞ്ഞാൽ ഒന്നാം പാലും 14–ാമത്തെ ചേരുവകളും ചേർത്ത് എണ്ണയിൽ കടുക് പൊട്ടിച്ചു താളിച്ചു കറിയിൽ ചേർത്ത് അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാവുന്നതാണ്.
Content Summary : Duck Pal Curry Recipe by Chef Suresh Pillai