സ്ഥിരം മീൻരുചിക്കൂട്ടുകൾ മടുത്തോ? മീൻ മുളകിട്ടത് പരീക്ഷിച്ചാലോ?
Mail This Article
നെയ്മീൻ, അയല, ചൂര, മത്തി... മീൻ എന്തുമാകട്ടെ വ്യത്യസ്ത രുചിയിൽ വിളമ്പിയാൽ വിരുന്നുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറയും – കിടുക്കി ! വിശേഷ ദിവസങ്ങളിൽ മാത്രമല്ല വീക്കെൻഡിനും പരീക്ഷിക്കാം മീൻ മുളകിട്ടതിന്റെ (Meen Mulakittathu) വ്യത്യസ്ത രുചിക്കൂട്ട്.
മീൻ മുളകിട്ടത്
1. മീൻ (െനയ്മീൻ, അയല, ചൂര, മത്തി) – 500 ഗ്രാം
2. തക്കാളി – 4 എണ്ണം
3. ചെറിയ ഉള്ളി – 100 ഗ്രാം
4. ഇഞ്ചി– 1 കഷ്ണം വലുത്
5. വെളുത്തുള്ളി – 6 അല്ലി
6. പച്ചമുളക്– 5 എണ്ണം
7. വെളിച്ചെണ്ണ – 20 മില്ലി
8. കശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
9. മഞ്ഞൾപൊടി– 1 ടീസ്പൂൺ
10. ഉപ്പ് – ആവശ്യത്തിന്
11. കറിവേപ്പില – 2 തണ്ട്
12. ഉലുവ – 1/2 ടീസ്പൂൺ
13. പുളി – 25 ഗ്രാം
14. കുടംപുളി– 3 എണ്ണം
തയാറാക്കുന്ന വിധം
ചൂടായ പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ പൊട്ടിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, അരിഞ്ഞ ചെറിയുള്ളിയും ചേർത്തു നല്ലതു പോലെ വഴറ്റി എടുക്കണം. തുടർന്ന് മുളകു പൊടിയും മഞ്ഞൾ പൊടിയും ഇട്ടിളക്കി മസാല മൂത്ത് വരുമ്പോൾ അതിലേക്ക് അരച്ചുവച്ച തക്കാളിയും കുറച്ചു വെള്ളവും ചേർത്തു നല്ലതു പോലെ തിളപ്പിക്കണം. ഇതിലേക്ക് പുളിയും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. കറി തിളച്ചു കുറുകി വരുമ്പോൾ കഴുകി വച്ച മീൻ ഇട്ടു തിളപ്പിക്കാം. മീൻ വെന്തു കഴിഞ്ഞാൽ തീ അണച്ച് കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർത്തു അടച്ചു വയ്ക്കുക.
Content Summary : Meen Mulakittathu Recipe by Chef Suresh Pillai