ADVERTISEMENT

പാചകത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണം പാഴകുന്നത് ഒഴിവാക്കാം. അടുക്കള ബജറ്റിൽ ചെലവു കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക എന്നുള്ളതാണ്. കൂടുതൽ പച്ചക്കറികളും മറ്റും മേടിക്കുമ്പോൾ അത് എങ്ങനെ സൂക്ഷിക്കാം എന്നു നോക്കാം.

 

1. തക്കാളി കൂടുതൽ വാങ്ങി സൂക്ഷിച്ചാൽ പെട്ടെന്നു കേടായി പോകും. വിലക്കുറവിൽ കിട്ടുമ്പോൾ കൂടുതൽ വാങ്ങി സൂക്ഷിക്കാൻ ഒരു വഴിയുണ്ട്. കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മികിസിയിൽ അരച്ച് എടുക്കാം. ഇത് അൽപം ഉപ്പും ഓയിലും ചേർത്തു വേവിച്ച് എടുക്കാം. തണുത്ത ശേഷം ഐസ് ക്യൂബ്സ് ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആറുമാസം വരെ കേടാകില്ല. കറികളിൽ ആവശ്യത്തിനു ക്യൂബ്സ് ചേർത്ത് എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. (പഴങ്ങൾ മിച്ചം വരുന്നതു ഫ്രീസറിൽ സിപ്​ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചാൽ സ്മൂത്തിയിലും ബ്രഡ് തയാറാക്കാനും ഉപയോഗിക്കാം.)

 

2. ആവശ്യത്തിനു മാസലക്കൂട്ടുകൾ വാങ്ങി പൊടിപ്പിച്ചു വയ്ച്ചാൽ, മസാല പായ്ക്കറ്റുകൾ വാങ്ങിക്കുന്നത് ഒഴിവാക്കാം. വായു കടക്കാത്ത പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാം.

നാലു ചേരുവകൾ കൊണ്ട് ഗരംമസാല പൊടി വീട്ടിൽ തയാറാക്കാം ; ലക്ഷ്മി നായർ

 

3. വീട്ടിൽ തന്നെ ബട്ടറും നെയ്യും തയാറാക്കാം. എല്ലാ ദിവസവും പാലിൽ നിന്നും ഫാറ്റ് എടുത്തു ഫ്രിസറിൽ സൂക്ഷിക്കാം. ഐസ് ക്യൂബ്സും തണുത്ത വെള്ളവും ചേർത്തു മികിസിയിൽ അടിച്ച് എടുത്താൽ  ആവശ്യത്തിനു അളവിൽ ബട്ടറും ഇത് ചൂടാക്കി എടുത്താൽ നെയ്യും തയാർ.

 2 മിനിറ്റിൽ ശുദ്ധമായ വെണ്ണ വീട്ടിൽ തയാറാക്കാം...

4. നാലുമണി പലഹാരങ്ങൾ വീട്ടിൽ തന്നെ തയാറാക്കാം. അവൽ നനച്ചത്, റൈസ് ബോൾസ്, മലർ വറുത്തത്, ഏത്തപ്പഴം ഫ്രൈ, കേക്ക്... എന്നിവ സ്വാദോടെ ഹെൽത്തിയായി തയാറാക്കാം. 
അവൽ വിളയിച്ചത്, കുട്ടികൾക്കു കൊടുക്കാം നല്ലൊരു പലഹാരം...

 

5. നല്ല എരിവുള്ള മുളകു കിട്ടുമ്പോൾ കൂടുതൽ വാങ്ങി ചെറുതായി മുറിച്ച് ഉപ്പും ഓയിലും ചേർത്തു മിക്സിയിൽ അരച്ച് എടുത്ത് ഐസ് ട്രേയിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കാം.

 

6. തലേ ദിവസം തന്നെ രാവിലെ തയാറാക്കുന്ന വിഭവത്തിനു വേണ്ട പച്ചക്കറികൾ അരിഞ്ഞു ഫ്രിജിൽ സൂക്ഷിച്ചാൽ പാചകം എളുപ്പത്തിലാക്കാം. 

 

7. പനീർ, ക്ലിങ് ഫിലിമിൽ പൊതിഞ്ഞു ഫ്രഷായി സൂക്ഷിക്കാം.  അല്ലെങ്കിൽ ഒരു ബൗളിൽ പനീർ ഇട്ട് നികക്കെ വെള്ളം ഒഴിച്ചും സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ ദിവസവും വെള്ളം മാറ്റാൻ ശ്രദ്ധിക്കണം. നാരങ്ങയും ഈ രീതിയിൽ വെള്ളം നിറച്ച ബൗളിൽ സൂക്ഷിക്കാം. 

 

8. വെളുത്തുള്ളി ധാരാളം വാങ്ങിക്കുമ്പോൾ അൽപ സമയം ചൂട് വെള്ളത്തിൽ ഇട്ട ശേഷം എളുപ്പത്തിൽ തൊലിപൊളിച്ച് എടുക്കാം. ശേഷം ഇത് വായു കടക്കാത്ത പാത്രത്തിൽ ബൗളിൽ അടച്ചു സൂക്ഷിക്കാം.

 

9. വെളുത്തുള്ളിയും ഉളക്കമുളകും ചേർത്തു ഫ്രൈയിങ് പാനിൽ എണ്ണയും ഉപ്പും ചേർത്തു റോസ്റ്റ് ചെയ്തെടുക്കാം. ഇതു തണുത്ത ശേഷം മിക്സിയിൽ അരച്ച് എടുത്തു കുപ്പിയിലാക്കി ഫ്രിജിൽ സൂക്ഷിക്കാം. ചൈനീസ് രുചിക്കൂട്ടുകളിലും പരിപ്പുകറിയിലും ചേർത്താൽ സൂപ്പർ രുചിയാണ്.

 

10. കറികളിൽ ചേർത്തു മിച്ചം വരുന്ന റെഡിമെയ്ഡ് തേങ്ങാപ്പാൽ മിശ്രിതം ഐസ് ട്രേയിൽ ഒഴിച്ചു ഫ്രീസ് ചെയ്തു സൂക്ഷിച്ചാൽ കൂടുതൽ കാലം കേടാവില്ല.

 

Content Summary : Follow these tips in kitchen to save money.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com