വെറും 3 ചേരുവകൾ മതി! നാവിൽ വെള്ളമൂറും ഫിഷ് ഗ്രിൽഡ് തയാറാക്കാം
Mail This Article
ഭക്ഷണപ്രേമികളുടെ ഇടയിൽ പ്രിയപ്പെട്ടതാണ് ഗ്രിൽഡ് ചെയ്ത വിഭവങ്ങൾ. സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ ഹോട്ടലുകളിൽ നിന്ന് കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. ചിക്കൻ വിഭവങ്ങൾ വീട്ടിലും പരീക്ഷിക്കാറുണ്ട്. രുചികരമായ ചിക്കൻ ഗ്രിൽഡ് വീട്ടിലും എളുപ്പത്തിൽ തയാറാക്കാവുന്ന നിരവധി പാചകകൂട്ടുകൾ സമൂഹമാധ്യമത്തിലും വൈറലാണ്. ചിക്കൻ ഗ്രിൽഡ് ചെയ്തെടുക്കുന്ന പോലെ അതീവ രുചിയിൽ മീനും ചെയ്യാം. ഇനി മീന്‍ രുചി പരീക്ഷിക്കാം. വളരെ എളുപ്പത്തിൽ എങ്ങനെ ഫിഷ് ഗ്രിൽഡ് തായാറാക്കുമെന്ന് നോക്കാം.
ഹമൂർ അല്ലെങ്കിൽ ചെമ്പല്ലി ,ബട്ടർഫ്ലയ് കട്ട് ചെയ്ത് അതിന്റ മാംസ ഭാഗത്തു വെളുത്തുള്ളി പേസ്റ്റും ഉപ്പും ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് 1 മണിക്കൂർ വയ്ക്കുക .പിന്നീട് ചാർകോൾ കത്തിച്ചു 8 - 10 മിനിറ്റ് ഫിഷ് ഗ്രിൽ ചെയ്യുക. പിന്നീട് ടാമറിൻഡ് പൾപ്പ് ബ്രഷ് ഉപയോഗിച്ച് ഗ്രിൽ ചെയ്ത മാംസ ഭാഗത്തു തേച്ചു കൊടുത്തതിനു ശഷം വീണ്ടും 2 മിനിറ്റ് കുക്ക് ചെയുക. ഗ്രിൽ ചെയ്ത തക്കാളി ,പച്ചമുളക് ,സവാള ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പുക. നിമിഷ നേരം കൊണ്ട് രുചികരമായ ഫിഷ് ഗ്രിൽഡ് തയാർ.
English Summary: Grilled Tamarind Fish