ADVERTISEMENT

ചിക്കൻ വിഭവങ്ങൾക്ക് എല്ലാവർക്കും പ്രിയമാണ്. ഫ്രൈയായും കറിയായും റോസ്റ്റായും മപ്പാസായും എങ്ങനെയും രുചിയൂറും തരത്തിൽ ചിക്കൻ തയാറാക്കാം. ചിക്കൻ ചില്ലി ഫ്രൈ കഴിച്ചിട്ടുണ്ടോ? ആർക്കും ഇഷ്ടമാകുന്ന അടിപൊളി റെസിപ്പിയാണ് ഷെഫ് അരുൺ വിജയന്‍ പങ്കുവച്ചിരിക്കുന്നത്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. 

 

 

ചേരുവകൾ

 

∙ചിക്കൻ : 500 ഗ്രാം 

∙ഇഞ്ചി: 10 ഗ്രാം 

∙വെളുത്തുള്ളി: 10 ഗ്രാം 

∙പച്ചമുളക്:  15 ഗ്രാം 

∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്:  10 gram

∙ഉപ്പ് : ആവിശ്യത്തിന് 

∙കശ്മീരി മുളകുപൊടി:  15 ഗ്രാം 

∙മഞ്ഞൾ പൊടി: 3ഗ്രാം 

∙ഗരം മസാല: 10ഗ്രാം 

∙മല്ലിപൊടി: 10 ഗ്രാം 

∙കുരുമുളക് പൊടി:  10 ഗ്രാം 

∙കാപ്സിക്കം:  15 ഗ്രാം 

∙സവാള: 20ഗ്രാം 

∙സൺഫ്ലവർ ഓയിൽ: ഫ്രൈ ചെയ്യാൻ ആവിശ്യത്തിന് 

∙ടൊമാറ്റോ കെച്ചപ്പ്:  15 ഗ്രാം 

∙മല്ലിഇല: 10 ഗ്രാം 

∙കറിവേപ്പില:  2 ഗ്രാം 

∙മൈദ: 10 gram 

 

തയാറാക്കുന്ന രീതി ;

 

1)ചെറിയ പീസ് ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, മൈദ, കശ്മീർ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു മാറിനെറ്റ് ചെയ്തു സൺഫ്ലവർ ഓയിലിൽ വറുത്തെടുക്കൂക 

2)ഫ്രയിങ് പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചിയും, സവാളയും വെളുത്തുള്ളിയും ക്യൂബ് ആയി കട്ട്‌ ചെയ്ത ക്യാപ്‌സികവും സവാളയും ഇട്ടു വാട്ടി എടുക്കുക 

3)കുരുമുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപൊടി, ഗരം മസാല, കശ്മീരി മുളകുപൊടി എന്നിവ ഇട്ടു കൊടുത്തു നന്നായി ഇളക്കുക.

4)ഫ്രൈ ചെയ്ത ചിക്കൻ ഇട്ടുകൊടുത്ത്, ടൊമാറ്റോ കെച്ചപ്പ്, അരിഞ്ഞ മല്ലിഇല, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്തു,അല്പം വെള്ളം തളിച്ച് നല്ല ചൂടിൽ ഇളക്കി എടുക്കുക.

English Summary: Chicken Chilli fry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com