എന്താണ് കോടി വേപുട്? കണ്ണ് മിഴിക്കേണ്ട, ഇത് മസാല ചിക്കൻ ഫ്രൈ
Mail This Article
ചിക്കൻ ഏതു രീതിയിൽ തയാറാക്കിയാലും ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണ്. ഫ്രൈ തന്നെ പല രുചിയിലും തയാറാക്കാവുന്നതാണ്. പല നാട്ടിലും ചിക്കൻ വിഭവങ്ങൾ തയാറാക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ആന്ധ്ര സ്റ്റൈൽ ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? അതാണ് കോടി വേപുട്. ഇൗസിയായി തയാറാക്കാവുന്ന റെസിപ്പിയാണ് ഷെഫ് അരുൺ പങ്കുവയ്ക്കുന്നത്.
ചേരുവകൾ;
കറി കട്ട് പീസ് ചിക്കൻ: 500ഗ്രാം
മാരിനെറ്റ് ചെയ്യാൻ വേണ്ടി ഉള്ള ചേരുവകൾ
∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 15 ഗ്രാം
∙ഉപ്പ് ആവശ്യത്തിന്
∙മഞ്ഞൾ പൊടി: 5 ഗ്രാം
∙മുളക് പൊടി: 15 ഗ്രാം
∙ലെമൺ ജ്യൂസ്: 20 മില്ലി
വേപുട് മസാല ഉണ്ടാക്കാനുള്ള ചേരുവകൾ;
∙സൺഫ്ലവർ ഓയിൽ: 20 മില്ലി
∙ഏലക്ക: 3 എണ്ണം
∙കറുവപ്പട്ട: 1 എണ്ണം
∙ഗ്രാമ്പു: 3 എണ്ണം
∙തക്കോലം: 1 എണ്ണം
∙മല്ലി: 10 ഗ്രാം
∙കുരുമുളക്: 15 ഗ്രാം
∙ചുവന്ന മുളക്: 8 എണ്ണം
∙കാശുവണ്ടി: 10 എണ്ണം
∙തേങ്ങ ചേരവിയത്: 20 ഗ്രാം
മറ്റു ചേരുവകൾ;
∙സൺഫ്ലവർ ഓയിൽ: 25 മില്ലി
∙ഗീ: 25 മില്ലി
∙സവാള: 100 ഗ്രാം
∙കറിവേപ്പില: 3 ഗ്രാം
∙പച്ചമുളക്: 4 എണ്ണം
∙ഉപ്പ് പാകത്തിന്
തയാറാകുന്ന രീതി
1)മാറിനെറ്റ് ചെയ്യണ്ട ചേരുവകൾ ഉപയോഗിച് ചിക്കൻ മാരിനെറ്റ് ചെയുക
2)ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് വേപുട് മസാല ചേരുവകൾ എല്ലാം ഇട്ട് ചെറുതായി ചൂടാക്കി മിക്സിയിൽ പൊടിച്ചെടുക്കുക .
3)ഫ്രൈയിങ് പാനിൽ സൺഫ്ലവർ ഓയിലും ഗീയും ഒഴിച്ച് ചുടാക്കി സ്ലൈസ് ചെയ്ത സവാളയും ഉപ്പും ഇട്ട് ബ്രൗൺ നിറം ആക്കുക
4)മാറിനെറ്റ് ചെയ്ത ചിക്കൻ ഇട്ട് ചെറു തീയിൽ 5 മിനിറ്റ് കുക്ക് ചെയുക. പൊടിച്ചു വച്ച വേപുട് മസാല ഇട്ട് 10 മിനിറ്റ് ചെറുതീയിൽ കുക്ക് ചെയ്ത് കറിവേപ്പിലയും പച്ചമുളകും ഇട്ട് ഇളക്കി വാങ്ങുക.
English Summary: Andhra Chicken Fry Recipe