മീനിനും ചെമ്മീനും കണവയ്ക്കും മസാലകൂട്ട് ഇങ്ങനെയാകണം; ക്ലാസിക് കേരള സീഫൂഡ്
Mail This Article
ക്ലാസിക് കേരള സീഫൂഡ് െഎറ്റംസിന് മസാലകൂട്ടുകൾ വ്യത്യസ്തമാണ്, മീനിന് കുരുമുളക് പച്ചമുളക് മസാലകൂട്ടും ചെമ്മീനിന് ചുവന്ന മുളക് വിനാഗിരി മസാല കൂട്ടും കണവയ്ക്ക് നാരങ്ങ വെളുത്തുള്ളി മസാലകൂട്ടുമാണ്. ഇതാണ് രുചിയൂറും െഎറ്റം. മീൻ ചേരുവകൾ (കുരുമുളക് പച്ചമുളക് മാരിനേഷൻ)
∙ കിംഗ് ഫിഷ് : 200 ഗ്രാം
∙കുരുമുളക് ചതച്ചത് : 10 ഗ്രാം
∙ പെരുംജീരകം പൊടി : 5 ഗ്രാം
∙ഉപ്പ് പാകത്തിന്
∙ നാരങ്ങ നീര്: 10 മില്ലി
∙പച്ചമുളക് പേസ്റ്റ്: 15 ഗ്രാം
∙ ഇഞ്ചി പേസ്റ്റ്: 5 ഗ്രാം
∙ വെളുത്തുള്ളി പേസ്റ്റ്: 5 ഗ്രാം
∙ചെറിയഉള്ളി ചതച്ചത്: 12 ഗ്രാം
∙മൈദ: 5 ഗ്രാം
ചെമ്മീൻ ചേരുവകൾ (റെഡ് ചില്ലി വിനാഗിരി മാരിനേഷൻ)
∙കൊഞ്ച് : 150 ഗ്രാം
∙കാശ്മീരി മുളകുപൊടി: 15 ഗ്രാം
∙ മഞ്ഞൾപ്പൊടി: 2 ഗ്രാം
∙ ഇഞ്ചി പേസ്റ്റ്: 5 ഗ്രാം
∙വെളുത്തുള്ളി പേസ്റ്റ്: 5 ഗ്രാം
∙ഉപ്പ് പാകത്തിന്
∙വിനാഗിരി: 15 മില്ലി
∙ചെറിയഉള്ളി ചതച്ചത്: 12 ഗ്രാം
∙പെരുംജീരകം പൊടി : 5 ഗ്രാം
∙മൈദ: 5 ഗ്രാം
കണവ ചേരുവകൾ (നാരങ്ങ വെളുത്തുള്ളി മാരിനേഷൻ)
∙കണവ: 150 ഗ്രാം
∙ ഉപ്പ് പാകത്തിന്
∙വെളുത്തുള്ളി അരിഞ്ഞത് : 10 ഗ്രാം 4)മഞ്ഞൾപ്പൊടി: 6 ഗ്രാം
∙ നാരങ്ങ നീര്: 10 മില്ലി
∙ മൈദ: 3 ഗ്രാം
∙ പെരുംജീരകം പൊടി: 3 ഗ്രാം
തയാറാക്കുന്ന രീതി:
1) കുരുമുളക് പച്ചമുളക് മസാല ഉപയോഗിച്ച് മത്സ്യം മാരിനേറ്റ് ചെയ്യുക, ചെമ്മീൻ ചുവന്ന മുളക് വിനാഗിരി മസാല ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക, കണവ നാരങ്ങ വെളുത്തുള്ളി മസാല ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക
2) 30 മിനിറ്റ് മാറ്റിവയ്ക്കാം.
3) വെളിച്ചെണ്ണയും കറിവേപ്പിലയും ഉപയോഗിച്ച് തവയിൽ മീൻ, കൊഞ്ച്, കണവ എന്നിവ ഗ്രിൽ ചെയ്യുക
4) ഗ്രിൽ ചെയ്ത സീഫുഡ് ഒരു പ്ലേറ്ററിൽ നിരത്തി സാലഡ് കൊണ്ട് അലങ്കരിക്കുക
English Summary: classic seafood platter