കുമ്പളങ്ങ കൊണ്ട് ഇങ്ങനെയൊരു ഐറ്റമോ? ഈ മോജിറ്റോ കലക്കി
Mail This Article
പച്ചക്കറികളിൽ വലിയ സ്ഥാനം കുമ്പളങ്ങയ്ക്ക് ഇല്ലെങ്കിലും ആരോഗ്യത്തിന് ഏറ്റവും നല്ല വെജിറ്റബിളിൽ ഒന്നാണിത്. ഒരുപാട് ഗുണങ്ങളുണ്ട്. തടികുറയ്ക്കാൻ ഇന്ന് മിക്കവരും കുമ്പളങ്ങയുടെ ജ്യൂസ് കഴിക്കാറുണ്ട്. പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കുമ്പളം കൊണ്ട് മോജിറ്റോ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
കുമ്പളങ്ങ: 20 ഗ്രാം ( പേസ്റ്റ്)
കുമ്പളങ്ങ: 10 ഗ്രാം (ക്യൂബസ്)
നാരങ്ങ: 1 എണ്ണം
സോഡാ: 200 മില്ലി
പുതിനയില: 5 ഗ്രാം
പഞ്ചസാര: 15 ഗ്രാം
ഐസ് ക്യൂബ്സ്: 4 എണ്ണം
തയാറാക്കുന്ന വിധം
നാരങ്ങ നാലായി മുറിച് ഗ്ലാസില്‍ ഇട്ട്, കുമ്പളങ്ങ പേസ്റ്റും, പൂതിന ഇലയും, പഞ്ചസാരയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ഐസ് ക്യൂബ്സ് ഇട്ട് സോഡാ ഒഴിച്ച് വട്ടത്തിൽ അരിഞ്ഞ നാരങ്ങയും, പുതിനയിലയും ചേർത്ത് അലങ്കരിക്കാം. അടിപൊളി രുചിയിൽ കുമ്പളങ്ങ മോജിറ്റോ റെഡി.
English Summary: Ash gourd mojito