ADVERTISEMENT

ഏറെ വ്യത്യസ്തമായ രുചികൾ പരിചയപ്പെടുത്തുന്നതിൽ കേരളത്തിലെ തട്ടുകടകളും ഒട്ടും പുറകിലല്ല. പല തരത്തിലുള്ള ഫ്യൂഷൻ വിഭവങ്ങൾ ഇവിടെയും പലരും പരീക്ഷിക്കുന്നുണ്ട്. ചിലതു വൻവിജയമാകുമ്പോൾ ചില കോമ്പിനേഷനുകൾ ആർക്കും തന്നെയും ഒട്ടും ദഹിക്കാറില്ല. ഇത്തരത്തിൽ വർഷങ്ങൾക്കു മുമ്പുതന്നെ പരീക്ഷിച്ചു വിജയിച്ച ഒരു പുത്തൻ വിഭവവുമായി കോട്ടയ്ക്കൽകാരുടെ ഹൃദയം കവർന്ന ഒരു ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് നിഹാൽ എപിക്യൂർ എന്ന ഇൻസ്റ്റാഗ്രാം പേജ്. 

കുലുക്കി സർബത്ത് ഒക്കെ വരുന്നതിനും വളരെ മുൻപ് തന്നെ കളം പിടിച്ച ഈ ഡ്രിങ്കിന്റെ പേര് ചില്ലി ബുർത്തുഖാൽ എന്നാണ്. കോട്ടയ്ക്കൽ ഫെഡറൽ ബാങ്കിനും ഹൈറ ജ്യൂവലറിക്കും എതിർവശത്തു ചെറിയൊരു ഉന്തുവണ്ടിയിലാണ് ഈ സർബത്ത് കച്ചവടം പൊടി പൊടിയ്ക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വ്യത്യസ്തമായ രീതിയിലാണ് ചില്ലി ബുർത്തുഖാൽ തയാറാക്കുന്നത്. അതിനായി ഒരു പ്രത്യേക മസാല തന്നെ തയാറാക്കി കൊണ്ടുവന്നിട്ടുണ്ട്. മുളകിന്റെ ചെറു എരിവും  സോഡയും നന്നാറി സർബത്തും കൂടെ ചെറുനാരങ്ങ നീരും ഓറഞ്ച് ജ്യൂസും ചേർത്താണ് സർബത്ത് തയാറാക്കുന്നത്. ഒരിക്കലെങ്കിലും കുടിച്ചു നോക്കേണ്ട ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണിതെന്നാണ് കുടിച്ചവരുടെ അഭിപ്രായം. 

വൈകുന്നേരം മുതൽ രാത്രി പത്തുമണി വരെ ദാഹമകറ്റാൻ ഈ ഒരു സർബത്തു വില്പന അവിടെയുണ്ട്. ചില്ലി ബുർത്തുഖാൽ മാത്രമല്ല, പേരിലും രുചിയിലും വളരെയധികം വ്യത്യസ്തത പുലർത്തുന്ന വേറെയും സർബാത്തുകൾ ഇവിടെയുണ്ട്. ഏറെ രുചികരമാണെന്നാണ് ഈ വിഡിയോയുടെ താഴെയുള്ള കമെന്റുകളിൽ ഏറെയും പറയുന്നത്. മാങ്ങയും നെല്ലിക്കയും ക്യാരറ്റുമടക്കം നിരവധി സാധനങ്ങൾ ഉപ്പിലിട്ടതും ചുക്കുകാപ്പിയും വരെ ചെറിയ ഉന്തുവണ്ടിയിൽ വില്പനയ്ക്കയുണ്ട്. പൊളി സാധനം ആണെന്നും അഡാർ ഐറ്റം ആണെന്നുമൊക്കെയാണ് ബുർത്തുഖാൽ സർബത്ത് ആരാധകരുടെ ഭാഷ്യം. 

English Summary:

Food News, Eatout Variety Sarbath Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com