പ്ലീസ് ഒരു ട്വീറ്റ് ചെയ്യൂ... ‘റോൾ എ കോള’ മിഠായി തിരിച്ചുവരും...
Mail This Article
റോൾ എ കോള മിഠായി കഴിച്ചിട്ടുണ്ടോ? കൃത്യമായി പറഞ്ഞാൽ ഇപ്പോൾ നാൽപതു വയസുകഴിഞ്ഞവരുടെ കുട്ടിക്കാലത്ത് രുചിച്ച കോള മിഠായി തന്നെയാണ് ആള്, റോളാ കോളയെന്നു വിളിപ്പേരും!
നാരങ്ങാമിഠായി,ടാറു മിഠായി, ജല്ലിമിഠായി, ജീരകമിഠായി, കപ്പലണ്ടിമിഠായി, പല്ലൊട്ടി, പുളിമിഠായി... പണ്ടു സ്കൂളിൽ പോയിരുന്നപ്പോൾ വാങ്ങിക്കഴിച്ചിരുന്ന മിഠായികളിലേക്കു തല ഉയർത്തി കടന്നു വന്ന വിദേശി. എൺപതുകളിലേയും തൊണ്ണൂറുകളിലേയും കുട്ടികളുടെ പ്രിയ താരം. പോപ്പിൻസിന്റെ അപരക്കാരൻ. കാലത്തിന്റെ പാച്ചിലിൽ ഇതിൽ പലതും കാണാതായി. പാർലെ കമ്പനി റോള കോള നിർമ്മാണം പത്തു വർഷം മുൻപേ നിറുത്തുകയും ചെയ്തു. ഫെബ്രുവരി 13 ന് ഒരു മലയാളി ചെയ്ത് ട്വീറ്റീലാണ് ടിസ്റ്റ്. സിദ്ധാർഥ് സായ് ജിയെന്ന കൊച്ചിക്കാരൻ തൊണ്ണൂറുകളിലെ റോളാ കോള തിരിച്ചു കിട്ടുമോ എന്നൊരു കുറിപ്പ് ട്വീറ്റ് ചെയ്തു. എന്തായാലും സംഗതി വൈറലായി, പാർലെ പ്രൊഡക്ട്സിന്റെ ഒഫിഷ്യൽ ട്വിറ്റർ മറുപടിയും നൽകി റോളാ കോള തിരിച്ചു വരണോ പതിനായിരം റീ–ട്വീറ്റ് കിട്ടിയാൽ പരിഗണിക്കാമെന്ന്...
റീ–ട്വീറ്റ് സമയപരിധി പറഞ്ഞിട്ടില്ലാത്തതും റോളാ കോളാ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. നെറ്റ് ഫ്ലെക്സ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ കമ്പനികളെയും അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രശസ്തരെയും ട്വിറ്ററിൽ സിദ്ധാർഥ് തന്റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
Read this in English
പോയ കാലം സമ്മാനിച്ച തീവ്രമായ ഓർമകളാണുലകത്തിന്റെ മധുരങ്ങളെല്ലാം എന്നാണല്ലോ? മുത്തച്ഛന്റെ കൈപിടിച്ച് പരിചയപ്പെട്ട കുട്ടിക്കാല മധുരത്തെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിദ്ധാർഥും തൊണ്ണൂറിലെ മധുരപ്രിയരും.
നിറവും മണവും മധുരവുമല്ല, പോയ കാലം സമ്മാനിച്ച ഓർമകളിലേക്കും കൂടിയാണ് മടങ്ങി പോകണ്ടേത്.