ADVERTISEMENT

പാലക്കാട് സ്പെഷൽ ദോശ – മട്ടൻ കറി കിട്ടുന്ന നായരേട്ടന്റെ കടയാണ് സിനിമാ താരം ലെന ഫുഡ് ട്രാവൽ വ്ലോഗിൽ പരിചയപ്പെടുത്തുന്നത്. പാലക്കാട് സുൽത്താൻപേട്ട് സിബിഇ റോഡിലാണ് ശ്രീ വിജയലക്ഷ്മി വിലാസ് ഹോട്ടൽ. ഈ ഹോട്ടലിൽ വന്ന് മുൻപും ഭക്ഷണം കഴിച്ചിട്ടുണ്ട് ലെന, ഇപ്പോൾ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്, ലെനയുടെ വാക്കുകളിൽ...‘വളരെ ചെറിയൊരു ഹോട്ടലാണ്, ഈ കടയുടെ പ്രത്യേകത രാത്രി രണ്ടുമണിവരെ തുറന്നിരിക്കുമെന്നതാണ്. നല്ല ചൂടൻ വിഭവങ്ങൾ ഏതു പാതിരായ്ക്കും ലഭിക്കും. ഇവിടെ തിരക്കു കൂടുതൽ രാത്രി ഒരുമണിക്കും രണ്ടുമണിക്കുമാണ്...ഇഡ്ലിയും മട്ടൻ കറിയുമാണ് ഇവിടുത്തെ സ്പെഷൽ. ഇവിടെ കിട്ടുന്ന കേസരിയും ടേസ്റ്റിയുമാണ്.’

66 വർഷത്തെ പാരമ്പര്യമുള്ള ഹോട്ടലാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് തുറക്കും രാത്രി രണ്ടര വരെ കട തുറന്നിരിക്കും.

പാലക്കാട് വഴി യാത്രപോകുന്നവർക്ക്, രാത്രി ഭക്ഷണത്തിന് ധൈര്യമായി കയറാമെന്നാണ് ലെനയുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com