ഇടിച്ചുപരത്തിയ ചപ്പാത്തി, വരട്ടിയെടുത്ത പുഴുക്ക്; എന്തു‘രസ’മാണെന്നോ ജയിലിലെ ശാപ്പാട്
Mail This Article
മര്യാദയ്ക്കു ജീവിച്ചാൽ ‘സർക്കാരിന്റെ ഭക്ഷണം’ കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു കഴിയാം – മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ ഇങ്ങനെ പറഞ്ഞെങ്കിലും പാലാരിവട്ടം മുതൽ പല പല വിഷയങ്ങൾക്കിടയിൽ ഈ വാചകം പിന്നെയും പിന്നെയും പലരും ഓർത്തെടുക്കുന്നു. ചർച്ച ചെയ്യുന്നു. പിണറായി പറഞ്ഞ സർക്കാർ ഭക്ഷണംഎന്താണ്? അത് ജയിലിലെ ഭക്ഷണമാണ്.
തടവുപുള്ളികളിൽ ‘വെജിറ്റേറിയൻ’ ആയിട്ടുള്ളവർക്ക് പച്ചക്കറികൾ അടങ്ങിയ കറികൾ കൂടുതലായി നൽകണമെന്നാണു ജയിൽ നിയമത്തിൽ പറയുന്നത്. സെൻട്രൽ–ജില്ല ജയിൽ–സ്പെഷൽ സബ് ജയിലുകൾ എന്നിവിടങ്ങളിൽ ജയിൽ മെനു പ്രകാരമാണു ഭക്ഷണം വിളമ്പുക. തുറന്ന ജയിലുകളിൽ മെനുവിൽ മാറ്റമുണ്ടാകും. വിശേഷ ദിവസങ്ങളിൽ തടവുകാർക്കു സദ്യ.
ജയിൽ പുള്ളികൾക്കായി ഓരോ വർഷവും സർക്കാർ ചെലവിടുന്നത് 2.50 കോടി രൂപ. സംസ്ഥാനത്ത് മൂന്നു സെൻട്രൽ ജയിൽ ഉൾപ്പെടെ 54 ജയിലുകളാണുള്ളത്. 8.000 തടവുകാരും. കുറഞ്ഞത് 10 തടവുകാരെങ്കിലും ഓരോ ദിവസവും ജയിലുകളിലെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഇതാണ് മെനു