പാചകത്തിന് പരന്ന പാത്രം; ഒരു സിലിണ്ടറിനു രണ്ടു കിലോഗ്രാം ഗ്യാസ് വരെ ലാഭിക്കാം
Mail This Article
വേഗത്തിൽ ചൂടു വ്യാപിപ്പിക്കുക, ചൂടു വളരെനേരം നിലനിർത്തുക-ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്ന പാത്രങ്ങൾക്കു വേണ്ട ഏറ്റവും വലിയ ഗുണമാണിത്. പാത്രങ്ങൾക്കു നല്ല ഉറപ്പുണ്ടായിരിക്കണം. എളുപ്പം വൃത്തിയാക്കാനും കഴിയണം. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ പാത്രത്തിലെ ലോഹവുമായി പ്രതിപ്രവർത്തിക്കരുത്. ഉദാഹരണത്തിന് ആസിഡ് സ്വഭാവമുള്ള ഭക്ഷണപദാർഥങ്ങൾ അലൂമിനിയം പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ അലൂമിനിയം ഭക്ഷണത്തിൽ കലരാനുള്ള സാധ്യത കൂടും. അലുമിനിയത്തിന്റെ അംശം ശരീരത്തിൽ അതിരുകടന്നാൽ ഓർമ്മക്കുറവു ബാധിച്ചു തുടങ്ങും. പരന്ന അടിഭാഗമുള്ള പാത്രങ്ങളാണ് പാചകത്തിന് ഉത്തമം. ഭക്ഷണസാധനങ്ങൾ തിളച്ചുതുടങ്ങിയാൽ തുടർന്നുള്ള വേവിനു ചെറുതീ മതി. വെള്ളം കഴിയുന്നത്ര കുറച്ച് ഉപയോഗിക്കുക.
വേഗത്തിലുള്ള താപപ്രസരണത്തിന്, ചെമ്പു തകിട് അടിഭാഗത്തും വശങ്ങളിലും മുകളിൽ സ്‌റ്റീലുമുള്ള പാത്രങ്ങൾ ഉപയോഗിക്കാം. ചെറുതീയിൽപ്പോലും ഒരേപോലെ ചൂടു പ്രസരിക്കും എന്നതാണ് ഈ പാത്രങ്ങളുടെ ഏറ്റവും വലിയ ഗുണം. മറ്റു പാത്രങ്ങളുടെ സ്‌ഥാനത്ത് ഇവ ഉപയോഗിക്കുകയാണെങ്കിൽ, ഒരു സിലിണ്ടറിനു രണ്ടു കിലോഗ്രാം ഗ്യാസ് ലാഭിക്കാം.