പോഷകസമൃദ്ധവും ആരോഗ്യകരവുമായ 6 പ്രാതൽ രുചികൾ
Mail This Article
ഓരോ ദിവസവും പുതിയ ഉൗർജം ഉൽപാദിപ്പിക്കേണ്ടതു പ്രഭാത ഭക്ഷണത്തിലൂടെയാണ്. സ്ഥിരമായി പ്രാതൽ ഒഴിവാക്കുന്നതുമൂലം വലിയ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാൻ കൃത്യസമയത്ത്, കൃത്യ അളവിൽ, സമീകൃത പ്രഭാത ഭക്ഷണം ശീലിക്കണമെന്നു ആരോഗ്യ വിദഗ്‌ധർ പറയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്‍രോഗങ്ങൾ എന്നിങ്ങനെ നീണ്ട നിരതന്നെ നമ്മെ കാത്തിരിക്കും. സ്ഥിരമായി രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നതിന്റെ പ്രധാന സംഭാവനയാണ് ടൈപ് 2 ഡയബറ്റിസ്. ശരീരത്തിലെ പഞ്ചസാരയുടെ നില പഴയ സ്ഥിതിയിലേക്കു കൊണ്ടുവരേണ്ടത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. ‘ആരോഗ്യപൂർണമായ പ്രഭാത ഭക്ഷണം’ എന്നതായിരുന്നു ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ 2014ലെ പ്രമേഹദിന വിഷയംതന്നെ. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ കിട്ടുന്ന മറ്റൊന്നാണ് പൊണ്ണത്തടി. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം 30% വരെ കൂടും. 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണം മൂലമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്‍രോഗത്തിനുള്ള സാധ്യത കുറവാണ്. മൈഗ്രൈൻ അടക്കമുള്ള മറ്റു രോഗങ്ങളും പ്രാതൽ വേണ്ടാത്തവരിൽ കൂടുതലായി കാണുന്നു. അതുപോലെ ശരീരത്തിലെ സമ്മർദങ്ങൾ ഒഴിവാക്കുന്നതിലും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിലും പ്രാതലിന് പങ്കുണ്ട്. 25 വയസ്സിനു മുകളിലുള്ള ഏതാണ്ട് 27 ശതമാനം ആളുകളിൽ ഹൃദ്‍രോഗങ്ങൾക്ക് പ്രധാന കാരണം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതാണ്. പ്രാതൽ ഒഴിവാക്കുന്നതുമൂലം പിന്നീടുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് കൂടുതൽ കൊഴുപ്പ് അടിയാൻ വഴിവയ്ക്കും. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളിൽ കഴിക്കുക.
∙ മികച്ചതാവണം പ്രാതൽ
എന്ത്, എങ്ങനെ, എപ്പോൾ പ്രഭാതഭക്ഷണം കഴിക്കുന്നു എന്നതും പ്രസക്തമാണ്. വലിച്ചുവാരിയുള്ള ഭക്ഷണം രാവിലെ ഒഴിവാക്കണം. ഇഡ്‌ഡലി, ദോശ, പുട്ട് തുടങ്ങിയവ ആവാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികൾ, കുറച്ചു പഴങ്ങൾ. രാവിലെ മാംസാഹാരം തീർത്തും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, സോഫ്‌റ്റ്‌ഡ്രിങ്ക്‌സ്, കൃത്രിമ മധുരം എന്നിവയും ഒഴിവാക്കണം. വിദഗ്‌ധരുടെ ഉപദേശമനുസരിച്ചു മാത്രമേ പഴത്തിന്റെ അളവ് നിശ്‌ചയിക്കാവൂ. അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽത്തന്നെ പ്രാതൽ കഴിക്കണം എന്നതാണ് ചട്ടം. കുടുംബത്തോടൊപ്പം ഒരു ദിനം തുടങ്ങുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ് എന്നതും അതിന്റെ പ്രസക്തി വിളിച്ചോതുന്നു. ഒരോ പ്രഭാതവും കുടുംബത്തോടൊപ്പം തുടങ്ങാം...
പുട്ടും കടലക്കറിയും ഏറ്റവും മികച്ച പ്രഭാതഭക്ഷണം...
ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും മികച്ച കോംപിനേഷനാണ്. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷക നഷ്ടവും കുറവ്...Read More
ഓട്സ് ഇഡ്‌ഡലി പ്രഭാത ഭക്ഷണമാക്കാം, പൊണ്ണത്തടി കുറയും
ശരീര ഭാരം കുറയ്ക്കാനുള്ള ഓരേയൊരു മാർഗം ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക എന്നതാണ്. നന്നായി പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഏതു പൊണ്ണത്തടിയും കുറയുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം എന്നു കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് മുട്ട ഓംലറ്റും കൂട്ടുകാരുമാണോ?മുട്ട മാത്രമല്ല...Read More
പ്രാതലിനൊരുക്കാം ഗോതമ്പുപൊടി ഇടിയപ്പം
പ്രമേഹ രോഗികൾക്ക് പേടിക്കാതെ തന്നെ ഈ ഇടിയപ്പം കഴിക്കാം. രുചികരവും മൃദുവും ആയ ഇടിയപ്പം ഗോതമ്പുപൊടി ഉപയോഗിച്ച് തയാറാക്കാം...Read More
ചോളം ഉപ്പുമാവ്, സ്പെഷൽ ബ്രേക്ക്ഫാസ്റ്റ്
രാവിലെ ഒരു സ്പെഷൽ ബ്രേക്ക്ഫാസ്റ്റ് തയാറാക്കിയാലോ? സ്ഥിരം വിഭവങ്ങളിൽ നിന്നും മാറി ചോളപ്പൊടി കൊണ്ടുള്ള ഹെൽത്തി ഭക്ഷണം ഉപ്പുമാവ് ...Read More
രുചികരമായ പ്രഭാത ഭക്ഷണത്തിന് റാഗി ദോശയും ഓട്സ് ദോശയും
രണ്ട് തരം ഇൻസ്റ്റന്റ് ദോശകളാണ് - റാഗി ദോശ, ഓട്സ് ദോശ - എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം, ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾക്കും ഇത് ധൈര്യമായി കഴിക്കാം... Read More
ഇത്രയ്ക്ക് രുചിയോടു കൂടിയ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ?
സേമിയ കൊണ്ട് തയാറാക്കുന്ന ഉപ്പുമാവ് മികച്ചൊരു പ്രഭാത ഭക്ഷണമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്... Read More
English Summary: Breakfast kick starts your metabolism