പാലക്കോണം അമ്മച്ചിയുടെ ഒരു രൂപാ ദോശക്കട, രസവട 2രൂപ!
Mail This Article
മായം ചേർത്ത് ഭക്ഷണം ഉണ്ടാക്കി കൊള്ള ലാഭം കൊയ്യുന്ന കാലത്ത്, സ്നേഹം ചേർത്ത് മനസ് നിറക്കുന്നൊരു അമ്മ. വിശക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വയറു നിറയെ ഭക്ഷണം. തിരുവനന്തപുരം ജില്ലയിൽ ആര്യനാട് പാലക്കോണത്താണ് ഈ കട. മുപ്പത് രൂപയുണ്ടെങ്കിൽ വയറു നിറയെ ഭക്ഷണം കഴിക്കാമെന്നാണ് ഇവിടുത്തുകാർ പറയുന്നത്. കടലക്കറിക്ക് ഏഴ് രൂപ, ഓംലറ്റിന് 10 രൂപ. വിലക്കുറവ് മാത്രമല്ല വൃത്തിയുടെ കാര്യത്തിലും ഈ ചെറിയ ചായക്കട മികച്ചതാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഭാരതി എന്ന അമ്മയാണ് ഈ ആശയത്തിന്റെ തുടക്കക്കാരി, 70 വർഷമായി ഈ നന്മക്കട തുടങ്ങിയിട്ട്. കട അടച്ച് വീട്ടിലേക്കു പോകുന്ന വഴിയുണ്ടായ വാഹനാപകടത്തെ തുടർന്ന് അമ്മച്ചി ഇപ്പോൾ കടയിലേക്കു വരാറില്ല. മകനും ഭാര്യയും മക്കളും അമ്മച്ചിയുടെ നിർദേശപ്രകാരം ഇപ്പോഴും ഒരു രൂപ നിരക്കിൽ ഇവിടെ ദോശ വിൽക്കുന്നു.
എന്റെ കൊല്ലം എന്ന യൂ ട്യൂബ് ചാനലിൽ അമ്മച്ചിയുടെ രുചിക്കടയ്ക്ക് നിരവധിപേരാണ് ആശംസകളുമായി എത്തിയത്.
English Summary: PalaikonamAmmachi ,Onerupydosakada