ADVERTISEMENT

കോട്ടയം, ഇടുക്കി ജില്ലക്കാരുടെ രുചി കൂട്ടുകളിൽ കാന്താരിയുടെ എരിവും കുടംപുളിയുടെ തീഷ്ണതയുമാണ് നിറഞ്ഞു നിൽക്കുന്നത്. ഇടുക്കിക്കാരുടെ ഭക്ഷണ മേശകളെ അലങ്കരിക്കുന്ന മാംസ വിഭവങ്ങളിൽ ബീഫ് തന്നെയാണ് മുൻപൻ.  ‘എല്ലും കപ്പേം’ (കപ്പ ബിരിയാണി, ഏഷ്യാഡ്), എല്ലു കറി, ഇടിയിറച്ചി എന്നിവ തനത് വിഭവങ്ങളാണ്. ലോകപ്രസിദ്ധ ഫുഡ് വ്ളോഗർ മാർക്ക് വിൻസിന് ഈ നാടൻ രുചികൾ പരിചയപ്പെടുത്തുന്നത് ഫുഡ് വ്ളോഗേഴ്സ് ഒഎംകെവി ഉണ്ണി ജോർജും എബിൻ ജോസുമാണ്.

നല്ല എരിവുള്ള നാടൻ മീൻ കറിക്ക് അതിന്റെ സ്പൈസിന്റെ രുചി കൊള്ളാം എന്നാണ് മാർക്ക് വിശേഷിപ്പിക്കുന്നത്. നല്ല ഭക്ഷണത്തിനു വേണ്ടി എന്തു ജോലി ചെയ്യാനും മാർക്ക് തയാറാണ്. ഉണ്ണിയ്ക്കൊപ്പം പാചകത്തിലും കൈവച്ചു മാർക്ക്. നാടൻ രീതിയിൽ കപ്പയും ബീഫും ചേർത്ത് പാചകം ചെയ്തെടുക്കുകയായിരുന്നു.

English Summary: Unique Kappa Beef Ribs, South Indian Food with Mark Wiens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com