ADVERTISEMENT

എറണാകുളം ജില്ലാ ജയിലും ഗാന്ധി പീസ് ഫൗണ്ടേഷനും ചേർന്ന് എറണാകുളം കച്ചേരിപ്പടിയിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം തുടങ്ങിയിരിക്കുന്ന ഒരു ഫുഡ് കൗണ്ടറിനെ പരിചയപ്പെടുത്തുന്നത് ആൽബിൻ എബിയാണ്.

കേരള ഗവൺമെന്റ് ജയിൽ വകുപ്പിന്റെ കീഴിൽ പ്രാവർത്തികമാക്കി സ്തുത്യഹർമായ പ്രവർത്തന മികവിലൂടെ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായ ഒന്നാണ് ഫ്രീഡം ഫുഡ് ഫാക്ടറി.

ജയിൽ വാസമനുഭവിക്കുന്നവരുടെ മാനസിക ശരീരിക സാമ്പത്തിക ക്ഷേമത്തെ മുൻനിർത്തി ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. മിക്കവാറും സംസ്ഥാനമുടനീളം ഇതിന്റെ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനത്തിന് ലഭിക്കുന്ന ഈ സേവനം വളരെ വലുതാണെന്നതിൽ ഒട്ടും സംശയമില്ല. തുഛമായ വിലയിൽ ഉയർന്ന മൂല്യമുള്ള രുചികരവും ശുദ്ധവുമായ ആഹാരം ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് വളരെ അനുഗ്രഹപ്രദമാണ്.

ജയിൽ ഫുഡ് എന്നൊക്കെ കേൾക്കുമ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം . മനസ്സ് എന്നേ ചില തsവറകളിൽ പൂട്ടിയിട്ടവരാണവർ. ജയിൽ ഫുഡ് കൗണ്ടറുകൾ ഉപയോഗിച്ചവരോ ജയിൽ സന്ദർശനം നടത്തിയവർക്കോ മനസിലാകും നമ്മുടെ നാട്ടിൽ ലഭ്യമായ ഏറ്റവും ശുദ്ധമായ സൗകര്യങ്ങളിൽ മോഡേൺ കിച്ചനുകളും മിഷ്യനുകളും ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണങ്ങൾ തയാറാക്കുന്നത്.

വ്യക്തിപരമായ അനുഭവങ്ങളിൽ കണ്ണൂരെയും തിരുവനന്തപുരത്തെയും സെൻട്രൽ ജയിലുകളിലെ ഫുഡ് കൗണ്ടറുകൾ സന്ദർശിച്ചപ്പോൾ ആ നാടിന്റേതായ രുചികൾ ആ കൗണ്ടറുകൾ വഴി അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 

കച്ചേരിപ്പടിയിലെ കൗണ്ടറിനെ പറ്റി :-

ഇവിടെ ഗാന്ധി പീസ് ഫൗണ്ടേഷനും എറണാകുളം ജില്ലാ ജയിലും സംയുക്തമായാണ് നടത്തുന്നത് എന്നതിനാൽ നോൺ വിഭവങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും വാഴയിലയിലെ പൊതിച്ചോറ് 40 /-, വെജ് ബിരിയാണി 50/-, 10 ചപ്പാത്തി പാക്കറ്റിന് 20 /-, വെജ് കറി 20 /- , ചില്ലി ഗോപി 20 /- , ചെറുകടികൾ 6/- രൂപ എന്ന രീതിയിൽ വാങ്ങാം .6 :30 വരെ കൗണ്ടർ പ്രവർത്തന സമയമെങ്കിലും സ്‌റ്റോക്ക് തീരുന്നതിനനുസരിച്ച് കൗണ്ടർ അടക്കും . വൈകിട്ടാകുമ്പോൾ തന്നെ എല്ലാം തീരാറാണ് പതിവ്. ഭക്ഷണം മാത്രമല്ല ജയിലിൽ നിർമ്മിക്കുന്ന ചന്ദനത്തിരി, മെഴുകുതിരി ,ഡിഷ് വാഷ് ,കാർ വാഷ് , ഫിറോയിൽ, LED ബൾബുകൾ തുടങ്ങിയവയും ഈ കൗണ്ടറിൽ ലഭ്യമാണ്.

രുചികരവും ശുദ്ധവുമായ വിലക്കുറവുമുള്ള ഭക്ഷണം വാങ്ങാൻ ഈ കൗണ്ടറുകൾ ഉപയോഗപ്പെടുത്താം.

English Summary: Freedom Food Counter in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com