ADVERTISEMENT

ആശിർവാദ് ആട്ടയെ സംബന്ധിച്ച ദുരുദ്ദേശ്യപരമായ വിഡിയോകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐടിസി അറിയിച്ചു. ആട്ട കുഴച്ചെടുക്കുന്ന മാവ് പല തവണ കഴുകിയാൽ ലഭിക്കുന്ന പശ പോലുള്ള പദാർ‌ഥം പ്ലാസ്റ്റിക് ആണെന്നു പ്രചരിപ്പിക്കുന്ന വിഡിയോകൾക്കെതിരെയാണു കമ്പനി നിയമനടപടി സ്വീകരിക്കുന്നത്. 

ഗ്ലൂട്ടെൻ എന്ന പ്രോട്ടീൻ ആണ് ഈ വസ്തു. ഐടിസി ഉൽ‌പന്നങ്ങൾ നിർമാണ, വിതരണ ഘട്ടങ്ങളിൽ‌ ഉന്നതനിലവാരം പാലിക്കുന്നവയാണ്. ദുരുദ്ദേശ്യപരമായ വിഡിയോകളും സന്ദേശങ്ങളും ശ്രദ്ധയിൽപെട്ടാൽഅറിയിക്കണമെന്നും ഐടിസി അറിയിച്ചു.  ഇമെയിൽ itccares@itc.in , ടോൾഫ്രീ 1800 425 444 444. 

English Summary : ITC to file  FIR in Delhi against videos on plastic in Aashirvaad Atta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com