ചക്കക്കുരു എന്ന വെളുത്ത പൊന്ന്, ക്വിന്റലിന് 2500 രൂപ
Mail This Article
നാരുകളുടെ കലവറയായ ചക്കക്കുരു ഇനി വെറും കുരുവല്ല. വീട്ടിലേക്ക് പണം കൊണ്ടുവരുന്ന വെളുത്ത പൊന്നായി ചക്കക്കുരു മാറുന്നു. അതുകൊണ്ടുതന്നെ ഇനി ചക്ക കഴിച്ച് കുരു എറിഞ്ഞു കളയാൻ നിൽക്കണ്ട. പെറുക്കിക്കൂട്ടി വച്ച് വിളിച്ചുപറഞ്ഞാൽ നല്ലവില നൽകി വാങ്ങാൻ ഇനി ആള് വീട്ടിലെത്തും.
3 വർഷമായി വനിതകളുടെ നേതൃത്വത്തിൽ നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ജാക്ക്ഫ്രൂട്ട് ഡവലപ്മെന്റ് ആൻഡ് പ്രോസസിങ് സൊസൈറ്റിയാണ് കർഷകരുടെ പക്കൽ നിന്ന് ചക്കക്കുരു ശേഖരിച്ച് തുടങ്ങിയത്. നെല്ലിനേക്കാൾ വില നൽകിയാണ് ഈ സൊസൈറ്റി ചക്കക്കുരു ശേഖരിക്കുന്നത്. നെല്ലിന് ക്വിന്റലിന് 1600 രൂപയാണെങ്കിൽ ചക്കക്കുരുവിന് കുറഞ്ഞത് 2500 മുതൽ മുകളിലോട്ട് ലഭിക്കും.
കിലോയ്ക്കു 25 രൂപ വച്ച് ചെറിയ അളവിലും എടുക്കും. കർഷകരിൽ നിന്ന് എടുക്കുന്ന ചക്കക്കുരു പൊടിച്ച് മിൽക്ക് ഷേക്ക്, പായസം, ബേബിഫുഡ്, കേക്ക്, ചോക്കലേറ്റ് എന്നിങ്ങനെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി മാറ്റും.. 8547211254.